|    Jul 28 Fri, 2017 4:22 am
FLASH NEWS
Home   >  Todays Paper  >  page 12  >  

‘ഭൂമിയുടെ മക്കള്‍ ’ സിനിമയില്‍ പ്രധാന വേഷത്തില്‍ വിഎസ്

Published : 21st March 2017 | Posted By: fsq

 

തിരുവനന്തപുരം: മണ്ണും മരങ്ങളും നശിപ്പിക്കുന്ന ഭൂമാഫിയകള്‍ക്കെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കി വി എസ് അച്യുതാനന്ദന്‍. സ്‌കൂള്‍ കുട്ടികള്‍ നയിക്കുന്ന പരിസ്ഥിതി സംരക്ഷണ സമരത്തിനാണ് വിഎസിന്റെ പിന്തുണ. മാധ്യമപ്രവര്‍ത്തകന്‍ ഫിര്‍ദൗസ് കായല്‍പ്പുറം തിരക്കഥയും ഗാനരചനയും നിര്‍വഹിച്ച് മനു സി കണ്ണൂര്‍ സംവിധാനം ചെയ്യുന്ന ‘ഭൂമിയുടെ മക്കള്‍’ എന്ന കുട്ടികളുടെ സിനിമയിലാണ് വി എസ് അഭിനയിക്കുന്നത്. കുന്നിടിച്ചു നിരത്തി വെള്ളമൂറ്റാന്‍ എത്തുന്ന മാഫിയാ സംഘത്തിനെതിരേ വിഎസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചെറുത്തുനില്‍പ്പ് പ്രകൃതിസംരക്ഷണത്തിന് പുതിയ സമരമുഖം തുറക്കുന്നതാണ് സിനിമയുടെ പ്രമേയം. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന സിനിമയില്‍ മാഫിയാസംഘത്തെ നേരിടാന്‍ പിന്തുണ തേടിയെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വിഎസ് കരുത്തുപകരുന്നു.ചിത്രത്തില്‍ പരിസ്ഥിതിപാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുന്ന അധ്യാപികയായി കവയത്രി സുഗതകുമാരി ടീച്ചറും വേഷമിടുന്നു. തിരുവനന്തപുരം കരകുളം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക