|    Feb 22 Wed, 2017 10:13 am
FLASH NEWS

ഭൂമിയുടെ കാന്തിക കവചത്തില്‍ വിള്ളല്‍ കണ്ടെത്തി

Published : 4th November 2016 | Posted By: SMR

വാഷിങ്ടണ്‍/പൂനെ: ഭൂമിയുടെ കാന്തിക കവചത്തില്‍ വിള്ളല്‍ വീണതായി ശാസ്ത്രജ്ഞര്‍. കോസ്മിക് രശ്മികളെ നിരീക്ഷിക്കുന്ന ലോകത്തെ ഏറ്റവും വലിയ ദൂരദര്‍ശിനിയിലാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഇതു കണ്ടെത്തിയത്. ഊട്ടിയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്‌സ് കോസ്മിക് റേ ലബോറട്ടറിയിലാണ് ഗ്രേപ്‌സ്- 3 മുഓണ്‍ എന്ന വന്‍ ദൂരദര്‍ശിനിയുള്ളത്. സൂര്യന്റെ പ്രഭാമണ്ഡലത്തില്‍നിന്നുള്ള പ്ലാസ്മയുടെ കൂറ്റന്‍ മേഘം അതിവേഗത്തില്‍ ഭൂമിയുടെ കാന്തികപാളിയില്‍ ഇടിച്ചാണ് വിള്ളലുണ്ടായതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഭൂഗോളത്തിന്റെ 10 ലക്ഷം വ്യാസാര്‍ധത്തിലുള്ള കാന്തികപാളിയാണ് സൂര്യനില്‍നിന്നുള്ള കോസ്മിക് രശ്മിയില്‍നിന്ന് ഭൂമിയിലെ ജീവന്‍ രക്ഷിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക