|    Nov 21 Wed, 2018 5:08 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം

Published : 12th August 2018 | Posted By: kasim kzm

കൊച്ചി/ആലുവ/കല്‍പറ്റ: മഴക്കെടുതി മൂല മുള്ള ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിന് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം, വയനാട് ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചശേഷം നടന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.
മഴക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്തു ലക്ഷം രൂപയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപയും നല്‍കും. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ആറു ലക്ഷം രൂപയും വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക് നാലു ലക്ഷം രൂപയും നല്‍കും. നിലവില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന ഒരു കുടുംബത്തിന് 3800 രൂപ വീതം നല്‍കും.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രേഖകള്‍ നഷ്ടമായവര്‍ക്ക് പ്രത്യേക ഫീസ് ഈടാക്കാതെ രേഖകള്‍ അനുവദിക്കും. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ പ്രത്യേക അദാലത്ത് നടത്തും. പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ നിന്നു പുസ്തകം ലഭ്യമാക്കും. തകര്‍ന്ന റോഡുകള്‍ പുനസ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. വെള്ളം കയറിയിറങ്ങിയ സ്ഥലങ്ങളില്‍ പാമ്പിന്റെ ശല്യമുണ്ടാവാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യം നേരിടാന്‍ ആവശ്യമായ ചികില്‍സാ സൗകര്യങ്ങള്‍ ആശുപത്രികളില്‍ ഒരുക്കും.
സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായാണ് 22 ഡാമുകള്‍ തുറക്കുന്നത്. ഈ ദുരന്തത്തെ ഒന്നിച്ചുനിന്ന് നേരിടാന്‍ നമുക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss