|    Aug 15 Wed, 2018 10:13 pm
FLASH NEWS

ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ നടത്തുന്നത് ജീവന്‍ മരണ പോരാട്ടം

Published : 12th August 2018 | Posted By: kasim kzm

ചാവക്കാട്: ദേശീയപാത വികസനത്തിന്റെ പേരില്‍ ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ രാഷ്ട്രീയമല്ല ജീവന്‍ മരണ പോരാട്ടമാണ് നടത്തുന്നതെന്ന് പ്രവാസി ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് കെ കെ ഹംസക്കുട്ടി പറഞ്ഞു.
ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് നടന്ന പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ഭരണക്കാലത്ത് തന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയവരെ മധുര വെള്ളം നല്‍കി സ്വീകരിച്ച എംഎല്‍എ ഭരണപക്ഷത്തായപ്പോള്‍ സമരക്കാരെ പോലിസിനെ ഉപയോഗിച്ച് തടയുകയും നിവേദനം സ്വീകരിക്കാന്‍ തയ്യാറാവാതിരിക്കുകയും ചെയ്തത് രാഷ്ടീയകളിയുടെ ഒന്നാംതരം ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഇ വി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. സി ഷറഫുദ്ദീന്‍, ഉസ്മാന്‍ അണ്ടത്തോട്, ഉണ്ണി കൃഷ്ണന്‍, ആബിദ് സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് കമറു പട്ടാളം, ഫഹദ് അകലാട്, നിസാര്‍ അബ്ദുല്‍ കരീം, അബ്ദു കോട്ടപ്പുറം, വാഹിദ മുഹമ്മദ്, റസിയ അബ്ദു നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss