|    Jan 17 Tue, 2017 10:16 am
FLASH NEWS

ഭൂമിയില്‍ പതിച്ച അജ്ഞാത വസ്തു ഉല്‍ക്കയല്ലെന്നു പ്രാഥമിക നിഗമനം

Published : 20th October 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: ചെരുവന്താനം മുപ്പത്തിയഞ്ചാംമൈലില്‍ ആകാശത്തു നിന്നും അജ്ഞാത വസ്തു ഭൂമിയില്‍ പതിച്ച സംഭവത്തില്‍ വിദഗ്ധര്‍ എത്തി പരിശോധന നടത്തി. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരാണ് പരിശോധന നടത്തിയത്.ഉല്‍ക്കയല്ലെന്നാണ് ഭൗമ ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം.ഉല്‍ക്ക പതിച്ച സ്ഥലത്ത് ആഴത്തിലുള്ള കുഴി ഉണ്ടാവാന്‍ സാധ്യതയുണ്ടായിരുന്നു. ഇവിടെ അത് ഉണ്ടായിട്ടില്ല. കല്ലിന് ചൂടുമില്ലായിരുന്നു എന്നാണ് ജോസഫ് അറിയിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി കൊല്‍ക്കത്തയില്‍ ലാബിലേക്ക് അയക്കുമെന്നു അധികൃതര്‍ പറഞ്ഞു.ജിയോളജി വകുപ്പിലെ സി തന വേലു, കെ ആര്‍ പ്രവീണ്‍, സി എസ് വിഷ്ണു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചത്.കഴിഞ്ഞ ദിവസമാണ് ഉല്‍ക്കയെന്നു തോന്നുന്ന വസ്തു ആകാശത്തു നിന്നും താഴെ വീണത്. സ്ഥലത്തെ ഓട്ടോറിക്ഷാ െ്രെഡവര്‍ പി വി ജോസഫാണ് വസ്തു പതിക്കുന്നതായി കണ്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക