|    Aug 21 Tue, 2018 1:45 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഭൂമിയിടപാട്: വൈദികരുടെയും ഇടനിലക്കാരുടെയും മൊഴികളില്‍ വൈരുധ്യം

Published : 12th August 2018 | Posted By: kasim kzm

കൊച്ചി: സീറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കിയ ഭൂമി ഇടപാടില്‍ വൈദികരുടെയും ഇടനിലക്കാരുടെയും മൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്ന് ആദായനികുതി വകുപ്പ്. കേസുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയ മൊഴികളില്‍ ഗുരുതരമായ വൈരുധ്യങ്ങള്‍ കടന്നുകൂടിയതോടെ അന്വേഷണസംഘം കൂടുതല്‍ ആളുകളെ ചോദ്യംചെയ്യും. ഇതിന്റെ ആദ്യ നടപടിയെന്നോണം ഭൂമിയിടപാട് വിവാദത്തെ തുടര്‍ന്ന് അതിരൂപതയിലെ പ്രൊക്യുറേറ്റര്‍ സ്ഥാനത്ത് നിന്നു സഭ നീക്കിയ ഫാ. ജോഷി പുതുവയെ ആദായനികുതി വകുപ്പ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.
ജോഷി പുതുവയ്ക്കു ശേഷം ചുമതലയേറ്റെടുത്ത ഫാ. സെബാസ്റ്റിയന്‍ മാണിക്കത്താനില്‍ നിന്ന് ആദായനികുതി വകുപ്പ് രണ്ടുതവണ മൊഴി രേഖപ്പെടുത്തി. ഭൂമിയിടപാടില്‍ നേരിട്ട് പങ്കില്ലെന്നു കഴിഞ്ഞ ദിവസം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നു. ഭൂമി വിറ്റ ഇലഞ്ഞിക്കല്‍ ജോസ്, ഇടനിലക്കാരായ എം കെ ഷംസു, സാജു വര്‍ഗീസ് കുന്നേല്‍ എന്നിവരുടെ വീടുകളിലും ഓഫിസുകളിലും റെയ്ഡ് നടത്തിയ വകുപ്പ് ഇവരുടെ മൊഴികളിലുള്ള വൈരുധ്യവും സ്ഥിരീകരിച്ചിരുന്നു. വിഷയത്തില്‍ ഇടനിലക്കാരടക്കമുള്ളവര്‍ കള്ളപ്പണ ഇടപാട് നടത്തിയതായി കരുതുന്ന ആദായനികുതി വകുപ്പ് ഇടപാടിന്റെ ഭാഗമായ വൈദികര്‍ക്ക് കള്ളപ്പണം ലഭിച്ചുവെന്നും സംശയിക്കുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ചോദ്യംചെയ്യല്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss