|    Oct 18 Thu, 2018 1:40 pm
FLASH NEWS

ഭൂമിപതിവ് ഓഫിസുകള്‍ക്ക് തുടര്‍ അനുമതി ലഭിച്ചില്ല

Published : 4th August 2018 | Posted By: kasim kzm

പീരുമേട്: ഭൂമിപതിവ് ഓഫിസുകളിലെ ജീവനക്കാര്‍ക്ക് ശമ്പളമില്ല,ഓഫിസുകള്‍ നിര്‍ത്തലാക്കുമോ എന്ന ആശങ്കയോടെ ജീവനക്കാര്‍.ഇടുക്കി ജില്ലയില്‍ ആറു ഭൂമിപതിവ് ഓഫിസുകളിലായി 180ഓളം ജീവനക്കാരാണ് ജോലി ചെയ്തുവരുന്നത്.സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ഇവരുടെ ശമ്പളത്തിന് വേണ്ടി നല്‍കുന്ന തുടര്‍ അനുമതിയുടെ അടിസ്ഥാനത്തിലാണ് ഓഫിസുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിവരുന്നത്.
ജില്ലയില്‍ പ്രവര്‍ത്തിച്ച് വരുന്ന എല്‍എ ഓഫിസുകളുടെ തുടര്‍ച്ചാനുമതി 2018 മാര്‍ച്ച് 31ന് അവസാനിച്ചതാണ്. എന്നാല്‍, സര്‍ക്കാരില്‍ നിന്ന് തുടര്‍ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ജില്ലാ കലക്ടറുടെ പ്രത്യേക അനുമതിയോടു കൂടി ജൂണ്‍ വരെയുള്ള ശമ്പളം ലഭിച്ചിട്ടുള്ളതാണ്. തുടര്‍ച്ചാനുമതി ഇല്ലാത്തതിനാല്‍ എല്‍എ ഓഫിസുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് വ്യക്തമല്ലെന്നും, ജൂലൈ മുതലുള്ള ശമ്പളം ജീവനക്കാര്‍ക്ക് നല്‍കാനാവില്ലാന്നാണ് ട്രഷറി വകുപ്പിലെ ജീവനക്കാരുടെ വാദം.
കൂടാതെ ഓഡിറ്റ് നടക്കുമ്പോള്‍ ശമ്പള പ്രശ്‌നം ട്രഷറി ജീവനക്കാരുടെ ബാദ്ധ്യതയായി മാറുമെന്നുമാണ് അവരുടെ വാദം. പിഎസ് സി മുഖേന നിയമനം ലഭിച്ചവരാണ് എല്ലാ ഓഫിസുകളിലും ജോലി ചെയ്തുവരുന്നത്. റവന്യു വകുപ്പിലെ ഒരു വിഭാഗം ജീവനക്കാരോടാണ് സര്‍ക്കാര്‍ ഈ വിവേചനം കാണിക്കുന്നത്. സ്‌കൂളുകളും, കോളജുകളും തുറന്ന സാഹചര്യത്തില്‍ കുട്ടികളുടെ, വിദ്യാഭ്യാസം, വിവിധ തരം ലോണുകള്‍ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ജീവനക്കാര്‍ക്ക്.
ഓഫിസുകള്‍ നിര്‍ത്തലാക്കുമോ തുടരുമോ എന്ന ആശങ്കയിലാണ് ജിവനക്കാര്‍. ഭൂമിപതിവ് ഓഫിസുകള്‍ നിര്‍ത്തലാക്കിയാല്‍ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച പട്ടയ നടപടികള്‍ അവതാളത്തിലാകുമെന്നും ആക്ഷേപമുണ്ട്.
ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാത്ത പക്ഷം, ശക്തമായ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, എം ഉദയ സൂര്യന്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss