|    Oct 16 Tue, 2018 3:10 am
FLASH NEWS

ഭൂമിതട്ടിപ്പ് കേസ് വിജിലന്‍സ് അട്ടിമറിക്കുന്നതായി പരാതി

Published : 12th September 2017 | Posted By: fsq

 

ആലപ്പുഴ: ആള്‍മാറാട്ടം നടത്തി കോടികള്‍ വിലമതിക്കുന്ന 66 ഏക്കര്‍ ഭൂമി തട്ടിയെടുത്ത കേസില്‍ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കുന്നതായി ആരോപണം.ഹരിപ്പാട് ആറാട്ടുപുഴ സ്വദേശി ഷിഹാബുദ്ദീനും ഇയാളുടെ പരേതയായ മാതാവ് റഹീമാ ബീവിയും ചേര്‍ന്ന് നല്‍കിയ പരാതിയിലാണ് മൂന്ന് വര്‍ഷമായിട്ടും യാതൊരു അന്വേഷണവും നടത്താതെയും ഇത് സംബന്ധിച്ച കേസ് ഡയറി ലോകായുക്തയില്‍ ഹാജരാക്കാതെയും വിജിലന്‍സ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് ഷിഹാബുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.റഹീമാ ബീവിയുടെ പിതാവ് ജാഫര്‍കുഞ്ഞ് വസ്തു നോക്കി നടത്താന്‍ ഏല്‍പ്പിച്ച ശ്രീകാര്യം സ്വദേശി അബ്ദുല്‍ജാഫര്‍ എന്നയാള്‍ ആള്‍മാറാട്ടം നടത്തി കൃത്രിമ രേഖകളുണ്ടാക്കി വസ്തുക്കള്‍ തട്ടിയെടുത്തെന്നാണ് പരാതി.2013 ല്‍ ഇത് സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിനും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാവാതിരുന്നതിനെ തുടര്‍ന്നാണ് 2015ല്‍ ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തത്.എന്നാല്‍ കേസ് അന്വേഷിക്കാന്‍ ലോകായുക്ത വിജിലന്‍സിനെ ചുമതലപ്പെടുത്തിയെങ്കിലും നാളിതുവരെയായി ലോകായുക്തയില്‍ ഇവര്‍ റിപോര്‍ട്ട് സമര്‍പ്പിക്കാതെ പല തവണയായി അവധി നീട്ടി ചോദിക്കുകയാണെന്നും ഷിഹാബുദ്ദീന്‍ കുറ്റപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss