ഭൂമിക്കു സമാനമായ ഗ്രഹം കണ്ടെത്തി
Published : 26th August 2016 | Posted By: SMR
ലണ്ടന്‍: ഭൂമിക്കു സമാനമായ ജീവന് നിലനില്ക്കാന് സാധ്യതയുള്ള ഗ്രഹം കണ്ടെത്തി. സൗരയൂഥത്തിനോടടുത്തു സ്ഥിതിചെയ്യുന്ന പ്രോക്സിമ സെഞ്ച്വറി നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന പ്രോക്സിമ ബി ഗ്രഹത്തിലാണ് ജിവനു സാധ്യതയുള്ളതായി കണ്ടെത്തിയത്. ഭൂമിയേക്കാള്‍ അല്പംവലിയ ഗ്രഹമായ പ്രോക്സിമ ബിയിലേക്കുള്ള അകലം നാല് പ്രകാശവര്‍ഷം മാത്രമാണ്.
ഭാവിയില്‍ ബഹിരാകാശ പര്യവേക്ഷണ വാഹനങ്ങളെ ഗ്രഹത്തെ ലക്ഷ്യംവച്ചുള്ള ദൗത്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന് ലണ്ടനിലെ ക്വീന്‍മേരി സര്‍വകലാശാലയിലെ ഗവേഷകനായ ഡോക്ടര്‍ ഗ്വില്ലെം ആംഗ്ലാദ അറിയിച്ചു. റോബോട്ടുകളെ അയച്ച് ഗ്രഹത്തിലെ ജീവന്റെ സാന്നിധ്യത്തെക്കുറിച്ച് പഠിക്കാന്‍ സാധിക്കും. സൗരയൂഥത്തിനടുത്തു ജീവനു സാധ്യതയുള്ള ഒരു ഗ്രഹം കണ്ടെത്തിയത് വലിയ നേട്ടമാണെന്ന് ഈ രംഗത്തു പഠനം നടത്തുന്ന 30 ശാസ്ത്രജ്ഞരടങ്ങിയ ഗവേഷണസംഘത്തിനു നേതൃത്വംനല്‍കിയ ആംഗ്ലാദ പറഞ്ഞു. 11.2 ദിവസംകൊണ്ടാണ് ഗ്രഹം പ്രോക്സിമ സെഞ്ച്വറി നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നത്. സൂര്യനില്‍ നിന്ന് ഭൂമിയിലേക്കുള്ള ദൂരത്തിന്റെ 20ല്‍ ഒന്ന് മാത്രമാണ് പ്രോക്സിമ സെഞ്ച്വറി നക്ഷത്രത്തില്‍ നിന്ന് പ്രോക്സിമ ബിയിലേക്കുള്ള ദൂരം.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.