|    Dec 12 Wed, 2018 8:12 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഭൂപേന്ദ്ര ഹൂഡയ്‌ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

Published : 2nd December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ മുന്‍ ഹരിയാന മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി ഭൂപേന്ദ്ര ഹൂഡയ്‌ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഹൂഡയ്ക്കു പുറമെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മോതിലാല്‍ വോറ, നാഷനല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരേയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ്സിന്റെ മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന് ഹരിയാനയിലെ പഞ്ച്കുലയിലെ പ്ലോട്ട് അനുവദിച്ച കേസിലാണ് സിബിഐ ഇവര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നാഷനല്‍ ഹെറാള്‍ഡിന് പഞ്ച്കുലയില്‍ ഭൂമി അനുവദിച്ചത് ചട്ടങ്ങള്‍ മറികടന്നാണെന്ന് ആരോപിച്ച് ഹരിയാന വിജിലന്‍സ് ബ്യൂറോ 2016ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് കഴിഞ്ഞ വര്‍ഷമാണ് സിബിഐ ഏറ്റെടുത്തത്. വഞ്ചന, അഴിമതി, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചാര്‍ത്തിയാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
പഞ്ച്കുലയിലെ 3500 സ്‌ക്വയര്‍ മീറ്റര്‍ ഭൂമി അനുവദിച്ചതില്‍ അഴിമതിയുണ്ടെന്നും അതില്‍ ഹൂഡയ്ക്ക് പങ്കുണ്ടെന്നുമാണ് ആരോപണം.
2016 മെയ് മാസമാണ് ഭൂപേന്ദ്ര ഹൂഡയ്ക്കും ഹരിയാന അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയിലെ നാല് ഉദ്യോഗസ്ഥര്‍ക്കുമെതിരേ വിജിലന്‍സ് ബ്യൂറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അഴിമതി നടന്ന സമയത്ത് ഹരിയാന അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ അധ്യക്ഷന്‍ കൂടിയായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഭൂപേന്ദ്ര ഹൂഡ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss