|    Apr 28 Fri, 2017 2:07 am
FLASH NEWS

ഭൂദാനം ക്ഷേത്രമോഷണം: പൂജാരിയായിവന്ന പ്രതി പിടിയില്‍

Published : 23rd November 2016 | Posted By: SMR

പോത്തുകല്ല്: പൂജാരിയായി ക്ഷേത്രത്തില്‍ ജോലി ചെയ്ത് മോഷണം നടത്തിയ പ്രതിയെ എടക്കര സിഐ പികെ സന്തോഷ്, പോത്തുകല്ല് എസ്‌ഐ കെ ദിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം കോഴിക്കോട് നിന്ന് അറസ്റ്റു ചെയ്തു. വയനാട് മേപ്പാടിയിലെ അജിനിവാസില്‍ അജിത്(സൂര്യനാരായണന്‍-25)നെയാണ് അറസ്റ്റുചെയ്തത്. അജിത് എന്ന സൂര്യനാരായണന്‍ എന്ന പേരില്‍ ഒരുമാസം മുന്‍പ് വന്ന് ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്തുവരികയായിരുന്ന ഇയാള്‍ ഒരുമാസം മുന്‍പാണ് ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങള്‍ പൊളിച്ച് പണം മോഷ്ടിച്ചത്. ഏകദേശം 8000 രൂപയാണ് അന്ന് മോഷണം പോയതായി കണക്കാക്കിയിരുന്നത്. അജിത് കുമാര്‍, സൂര്യനാരായണന്‍, സൂര്യശര്‍മ്മ എന്നീ പേരുകളില്‍ പൂജാരിയായി മുംബെ, ഗുാജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളില്‍  ജോലി ചെയ്ത പ്രതി പെരുമ്പാവൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നു മോഷണം നടത്തിയിട്ടുണ്ട്. തൃശൂര്‍ പീച്ചി ശിവക്ഷേത്രത്തിലെ തങ്ക അങ്കി, വെള്ളിയുടെ ആള്‍രൂപം എന്നിവ മോഷ്ടിച്ചതിന് ഒന്നര വര്‍ഷം തൃശ്ശൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആലുവ, മുംബെയിലുളള കാശ്മീരം അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണ സംഘം ആലുവ, മുംബൈ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. സിഐക്കും എസ്‌ഐക്കും പുറമെ ഗ്രേഡ് എസ്‌ഐ പി മൂസ, എഎസ്‌ഐ കെജിജോസ്, സിപിഒ കെവിജേഷ്, സിടി ഹര്‍ഷദ്, മണ്‍സൂറലി, ഹോംഗാര്‍ഡ് ബിജു തോമസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ബുധനാഴ്ച നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day