|    Feb 20 Mon, 2017 11:38 pm
FLASH NEWS

ഭൂചലനം: ന്യൂസിലന്‍ഡ് നഗരത്തിലെ ഒഴിപ്പിക്കല്‍ തുടരുന്നു

Published : 16th November 2016 | Posted By: SMR

വെല്ലിങ്ടണ്‍: ശക്തമായ ഭൂചലനമുണ്ടായ ന്യൂസിലന്‍ഡിലെ കായ്കൂറ നഗരത്തില്‍ നിന്നു വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിപ്പാര്‍പ്പിക്കുന്നതു പുരോഗമിക്കുന്നു. ക്രിസ്റ്റ് ചര്‍ച്ചിന് വടക്കുകിഴക്കുള്ള കായ്കൂറ നഗരം ഭൂചലനത്തെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. മേഖലയില്‍ നൂറുകണക്കിനു തുടര്‍ചലനങ്ങളാണുണ്ടായത്.
തിങ്കളാഴ്ച പുലര്‍ച്ചെ റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. തലസ്ഥാനമായ വെല്ലിങ്ടണിലും വടക്കന്‍ ദ്വീപിന്റെ ദക്ഷിണമേഖലയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തില്‍ നിന്ന് 91 കിലോമീറ്റര്‍ അകലെയുള്ള വടക്കുകിഴക്കന്‍ മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക