|    May 23 Tue, 2017 12:34 pm
FLASH NEWS

ഭൂഗര്‍ഭ കേബിള്‍ കെഎസ്ടിപി ഓവുചാല്‍ നിര്‍മാണത്തിന് ഭീഷണിയാവുന്നു

Published : 27th August 2016 | Posted By: SMR

കാഞ്ഞങ്ങാട്: നഗരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ഭൂഗര്‍ഭ കേബിള്‍ കെഎസ്ടിപി ഓവുചാല്‍ നിര്‍മാണത്തിന് ഭീഷണിയായി. കേബിള്‍ കടന്ന് പോകുന്ന സ്ഥലത്ത് ഓവുചാല്‍ നിര്‍മിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കെഎസ്ടിപി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചിലവഴിച്ച് കെഎസ്ഇബി നഗരത്തില്‍ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാന്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുകയായിരുന്നു.
തൊട്ടുപിന്നാലെ ബിഎസ്എന്‍എല്ലിന്റെ ഭൂഗര്‍ഭ കേബിളും സ്ഥാപിക്കപ്പെട്ടു.
രണ്ട് കേബിളുകളും സ്ഥാപിച്ചെങ്കിലും നിയമാനുസൃതമുള്ള അകലം പാലിക്കാത്തതിനെ തുടര്‍ന്ന് ബിഎസ്എന്‍എല്‍ ഇതിനെതിരെ രംഗത്ത് വന്നു. അതോടെ കെഎസ്ഇബിക്ക് ഭൂഗര്‍ഭ കേബിള്‍ വൈദ്യുതി വിതരണം നടത്താന്‍ കഴിയാതെ പോയി. ഏതാണ്ട് പത്ത് വര്‍ഷം മുമ്പാണ് കേബിളുകള്‍ സ്ഥാപിച്ചത്.
ഈ കേബിളുകള്‍ നീക്കം ചെയ്യാന്‍ കെഎസ്ടിപി തയ്യാറാണെന്ന് അറിയിച്ചിരുന്നു. അതിന്റെ ചിലവും മേല്‍നോട്ടവും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ വഹിക്കണമെന്നാണ് കെഎസ്ടിപി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇപ്പോള്‍ കെഎസ്ഇബി ഭൂഗര്‍ഭ കേബിളുകളിലൂടെ വൈദ്യുതി വിതരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്.
കെഎസ്ഇബിയുടെയും ബിഎസ്എന്‍എല്ലിന്റെയും പ്രധാന റോഡരികിലുള്ള കേബിള്‍ സ്ഥാപിച്ച സ്ഥലത്തിന് മുകളില്‍ തല്‍ക്കാലം ടൈല്‍സ് പാകാനും ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ന്നാല്‍ കെഎസ്ടിപി ഓവുചാല്‍ യാഥാര്‍ത്ഥ്യമാക്കാനാണ് നീക്കം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day