|    Mar 23 Thu, 2017 7:56 pm
FLASH NEWS

ഭൂഗര്‍ഭ കേബിളുകള്‍ പൊട്ടി; ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തനം താറുമാറായി

Published : 21st March 2017 | Posted By: fsq

 

കഴക്കൂട്ടം: ദേശീയപാതയില്‍ കഴക്കൂട്ടം ബൈപാസ് ജങ്ഷനില്‍ റോഡ് വെട്ടിപ്പൊളിച്ചതിനെ തുടര്‍ന്ന് ബിഎസ്എന്‍എല്ലിന്റെ ഭൂഗര്‍ഭ കേബിളുകള്‍ പൊട്ടി. ഇതേത്തുടര്‍ന്ന് ടെലിഫോണ്‍ ഉള്‍പ്പെടെ വിവിധ നെറ്റ്‌വര്‍ക്കുകളുടെ പ്രവര്‍ത്തനം താറുമായി.
കാര്യവട്ടം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ പരിധിയില്‍ വരുന്ന പ്രദേശത്തെ 5000 ടെലിഫോണ്‍ കണക്ഷനുകളാണ് കഴിഞ്ഞ മൂന്നുദിവസമായി തകരാറിലായത്. ബാങ്കുകളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പോലിസ് സ്‌റ്റേഷനുകളുടെയും ടെലിഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷനുകളൂടെ പ്രവര്‍ത്തനം ഇനിയും പഴയനിലയിലായിട്ടില്ല. കഴക്കൂട്ടം-കാരോട് ബൈപാസ് വികസനത്തിന്റെ ഭാഗമായി ബൈപാസില്‍ നിന്നും കഴക്കൂട്ടം ജങ്ഷനിലേക്ക് വരുന്ന ഓടയെ മറുഭാഗത്തുള്ള ഓടയുമായി ബന്ധിപ്പിക്കുന്നതിന് വേണ്ടി റോഡ് വെട്ടിപ്പൊളിക്കവേയാണ് ഭൂഗര്‍ഭ കേബിളുകള്‍ തകരാറിലായത്.
16 ജീവനക്കാര്‍ കഴിഞ്ഞ മൂന്ന് ദിവസമായി രാവും പകലും പണിയെടുക്കുന്നുണ്ടെങ്കിലും പൂര്‍ത്തീകരിക്കുവാന്‍ ഇനിയും നാലു ദിനമെങ്കിലും വേണമെന്ന് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടെലിഫോണ്‍ ബന്ധം തകരാറിലായതോടെ ഐടി നഗരമായ കഴക്കൂട്ടത്തെ ബാങ്കിങ് മേഖല ഉള്‍പ്പെടെ സ്തംഭനാവസ്ഥയിലാണ്. എന്നാല്‍ ടെക്‌നോപാര്‍ക്കിനെ പ്രതിസന്ധി ബാധിച്ചിട്ടില്ല.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക