|    Jul 21 Fri, 2017 4:26 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഭുജ്ബാലിന്റെ ബന്ധുക്കള്‍ക്ക് എതിരേ കേസ്

Published : 14th July 2017 | Posted By: fsq

 

മുംബൈ: മഹാരാഷ്ട്ര മുന്‍ പൊതുമരാമത്ത് മന്ത്രി ഛഗന്‍ ഭുജ്ബാലിന്റെ മകനും അനന്തരവനുമെതിരേ മഹാരാഷ്ട്ര അഴിമതിവിരുദ്ധ വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തു. കൃത്രിമം നടത്തി മുംബൈയില്‍ ഭൂമി സ്വന്തമാക്കി കെട്ടിടം നിര്‍മിച്ച കേസിന്റെ ഭാഗമായി രണ്ടു പേരുടെയും വസതികളിലും ഓഫിസുകളിലും പരിശോധന നടത്തുകയും ചെയ്തു. മുന്‍മന്ത്രിയുടെ മകന്‍ പങ്കജ്, അനന്തരവന്‍ സമീര്‍ എന്നിവര്‍ക്കു പുറമെ മഹാരാഷ്ട്ര ഭവനവികസന അതോറിറ്റിയിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തതായി അഴിമതിവിരുദ്ധ വിഭാഗം വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക