|    Jul 21 Fri, 2017 6:29 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഭുജ്ബലിനെ സഹായിക്കാന്‍ ജയില്‍ ഡോക്ടര്‍ രേഖ തിരുത്തി

Published : 23rd April 2016 | Posted By: SMR

മുംബൈ: ജയില്‍ശിക്ഷ അനുഭവിക്കുന്ന മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ ഛഗന്‍ ഭുജ്ബലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് ജയില്‍ ഡോക്ടര്‍ വ്യാജരേഖയുണ്ടാക്കി. ജയില്‍ വകുപ്പു നടത്തിയ അന്വേഷണത്തിലാണ് ജയില്‍ ഡോക്ടര്‍ രാഹുല്‍ ഗുലെ ഭൂജ്ബലിനെ സെന്റ് ജോര്‍ജ് ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് വ്യാജരേഖ നിര്‍മിച്ചതായി കണ്ടെത്തിയത്. കടുത്ത നെഞ്ചുവേദനയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമുണ്ടെന്ന പരാതിയെതുടര്‍ന്നാണ് കള്ളപ്പണം വെളുപ്പിച്ച കേസില്‍ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ഭുജ്ബലിനെ ആശുപത്രിയിലേക്കു മാറ്റിയത്.
സെന്റ് ജോര്‍ജ് ആശുപത്രിയില്‍ ദന്തരോഗത്തിനു ചികില്‍സ തേടിയ ഭുജ്ബലിന്റെ മെഡിക്കല്‍ രേഖ ജയില്‍ ഡോക്ടര്‍ തിരുത്തിയെഴുതി ആശുപത്രി പ്രവേശനത്തിനു ശുപാര്‍ശ നല്‍കിയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക