|    Jan 21 Sun, 2018 12:37 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഭീഷണി സന്ദേശം യുഎസിലെ കൂടുതല്‍ മുസ്‌ലിം പള്ളികളില്‍

Published : 2nd December 2016 | Posted By: SMR

ന്യൂയോര്‍ക്ക്: രാജ്യത്തെ മുസ്‌ലിംകള്‍ വംശഹത്യ നേരിടേണ്ടിവരുമെന്ന ഭീഷണി സന്ദേശം യുഎസിലെ കൂടുതല്‍ മുസ്‌ലിം പള്ളികളില്‍ ലഭിച്ചു. കാലഫോര്‍ണിയ സംസ്ഥാനത്തെ ലോസ്ആഞ്ചലസില്‍ നിന്നുള്ള വിലാസത്തിലാണു പള്ളികളില്‍ ഭീഷണിസന്ദേശം ലഭിച്ചത്.
കാലഫോര്‍ണിയക്കു പുറമേ ഒഹായോ, മിഷിഗണ്‍, റോഡ് ഐലന്‍ഡ്, ഇന്ത്യാന, കൊളറാഡോ, ജോര്‍ജിയ എന്നിവിടങ്ങളിലെ പള്ളികളിലും സാത്താന്റെ സന്തതികള്‍ എന്ന മേല്‍വിലാസത്തില്‍നിന്നയച്ച ഭീഷണിസന്ദേശം ലഭിച്ചിട്ടുണ്ട്. കേസന്വേഷിക്കുന്ന ലോസ്ആഞ്ചലസ് പോലിസ് സംഭവത്തെ ക്രിമിനല്‍ കുറ്റകൃത്യമായി കാണാനാവില്ലെന്ന നിലപാടാണു സ്വീകരിച്ചത്. കൃത്യമായ ആക്രമണലക്ഷ്യം വ്യക്തമാക്കാത്ത സന്ദേശങ്ങള്‍ വിദ്വേഷപ്രചാരണത്തിന്റെ ഭാഗമെന്ന നിലയിലാണ് കൈകാര്യംചെയ്യാനാവുകയെന്ന് പോലിസ് അറിയിച്ചു.
മുസ്‌ലിംകള്‍ അപരിഷ്‌കൃതരാണെന്നും ഹിറ്റ്‌ലര്‍ ജര്‍മനിയിലെ ജൂതരോട് ചെയ്തത് ഡോണള്‍ഡ് ട്രംപ് യുഎസിലെ മുസ്‌ലിംകളോട് ചെയ്യുമെന്നും കത്തില്‍ പറയുന്നു. യുഎസിലെ ഏഴു സംസ്ഥാനങ്ങളിലെ പള്ളികളില്‍ ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചിട്ടും രാജ്യത്തെ ഫെഡറല്‍ അന്വേഷണ ബ്യൂറോ (എഫ്ബിഐ) അന്വേഷണം ആരംഭിക്കാത്തത് വിമര്‍ശനത്തിനിടയായിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day