|    Aug 18 Fri, 2017 9:55 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഭീഷണി മുഴക്കി യുഎസും ഉത്തരകൊറിയയും

Published : 10th August 2017 | Posted By: fsq

 

പ്യോങ്‌യാങ്/വാഷിങ്ടണ്‍: യുഎസ് നിയന്ത്രണത്തിലുള്ള ഗുവാമില്‍ മിസൈല്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായി ഉത്തര കൊറിയ. ഉത്തര കൊറിയക്കു നേരെ യുഎസ് ആക്രമണം നടത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമാണ് പുതിയ ഭീഷണിയുമായി ഉത്തര കൊറിയ രംഗത്തെത്തിയത്. ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇടത്തരം മിസൈലുകള്‍ മുതല്‍ ദീര്‍ഘദൂര മിസൈലുകള്‍ വരെ ഉപയോഗിച്ച് ഗുവാം ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കിവരുകയാണെന്നാണ് ഉത്തര കൊറിയയുടെ വെളിപ്പെടുത്തല്‍. തന്ത്രപ്രധാനമായ ഗുവാമില്‍ യുഎസ് സൈനിക പരിശീലനം ആരംഭിച്ചതിനു പിന്നാലെയാണ് ഉത്തര കൊറിയയുടെ നീക്കം. ഉത്തരകൊറിയയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഗുവാമില്‍ പ്രത്യാക്രമണ സംവിധാനങ്ങള്‍ ഇതിനകം യുഎസ് സ്ഥാപിച്ചതായാണ് റിപോര്‍ട്ട്. ഉത്തര കൊറിയ ഭീഷണി തുടരുകയാണെങ്കില്‍ ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള തിരിച്ചടിയുണ്ടാവുമെ—ന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. ആണവശക്തിയുടെ കാര്യത്തില്‍ യുഎസ് മറ്റൊരു രാജ്യങ്ങള്‍ക്കും പിറകിലല്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അടുത്തിടെയാണ് ഉത്തര കൊറിയക്കു മേല്‍ യുഎസ് ശുപാര്‍ശ പ്രകാരം യുഎന്‍ കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഉപരോധ നീക്കം രാജ്യത്തിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നു വ്യക്തമാക്കിയ ഉത്തര കൊറിയ യുഎസ് അതിന് വിലകൊടുക്കേണ്ടിവരുമെന്നും ഓര്‍മിപ്പിച്ചിരുന്നു. അതേസമയം, നിലവില്‍ ഗുവാമിനു മേല്‍ ഭീഷണിയൊന്നുമില്ലെന്നും ഏതു വിധത്തിലുള്ള ആക്രമണവും തടയാന്‍ സജ്ജമാണെന്നും ഗുവാം ഗവര്‍ണര്‍ എഡ്ഡി ബസ കാള്‍വോ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക