|    Jan 24 Tue, 2017 8:59 pm
FLASH NEWS

ഭീഷണി നേരിടാന്‍ തയ്യാര്‍: വ്യോമസേനാ മേധാവി

Published : 9th October 2016 | Posted By: SMR

ഗാസിയാബാദ്: ഇന്ത്യക്കെതിരായ ഭീഷണികള്‍ നേരിടാന്‍ സായുധസേനകള്‍ തയ്യാറാണെന്ന് വ്യോമസേനാ മേധാവി അരൂപ് റാഹ. ഗാസിയാബാദിലെ ഹിന്റോണ്‍ വ്യോമസേനാ താവളത്തില്‍ വ്യോമസേനയുടെ 84ാമത് സ്ഥാപകദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിനു ശേഷം സേനകള്‍ പൂര്‍ണസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ ഇന്ത്യയുടെ ഏറ്റവും പുതിയ ഭാരം കുറഞ്ഞ യുദ്ധവിമാനത്തിന്റെ ആദ്യ പ്രകടനവും നടന്നു. മുതിര്‍ന്ന സേനാമേധാവികള്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക