|    Jul 25 Tue, 2017 4:24 pm
FLASH NEWS

ഭീഷണിയും അക്രമവും; പരിസ്ഥിതി പ്രവര്‍ത്തകനും കുടുംബവും ഉപവസിച്ചു

Published : 24th September 2016 | Posted By: SMR

കണ്ണൂര്‍: പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനാല്‍ ഭീഷണിയും അക്രമവും പതിവായതോടെ പരിസ്ഥിതി പ്രവര്‍ത്തകനും കുടുംബവും കലക്ടറേറ്റിനു മുന്നില്‍ ഉപവാസവുമായി രംഗത്ത്. പരിസ്ഥിതി സമിതി ജില്ലാ സെക്രട്ടറി ഭാസ്‌കരന്‍ വെള്ളൂരാണ് സംരക്ഷണവും അക്രമികള്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്ടറേറ്റ് പടിക്കല്‍ ഉപവസിച്ചത്. സാമൂഹിക പ്രവര്‍ത്തകന്‍ സി ആര്‍ നീലക്ണ്ഠന്‍ ഉദ്ഘാടനം ചെയ്തു.
കുന്നും കുടിവെള്ളവും വയലും പുഴയും കാടും കാലങ്ങളിലേക്ക് കൈമേറണ്ടതാണെന്നു പറയാന്‍ തുടങ്ങിയ കാലം മുതല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ഒറ്റപ്പെടുത്തലിന്റെയും പൊതുജനമധ്യത്തില്‍ പരിഹസിക്കപ്പെടുന്നതിന്റെയും ചുണ്ടമുനകള്‍ തുളച്ചു കയറുന്നതിന്റെയും തീവ്രവേദനകള്‍ക്ക് എന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇരയാവുകയാണ്. ശരീരത്തെ മാത്രമല്ല, ആത്മാവിനെയും വേട്ടയാടുകയാണ്. വികസന പണമൊഴുക്ക് വ്യവസായത്തിന്റെ കുത്തൊഴുക്കില്‍ കയങ്ങള്‍ക്കിടയിലേക്ക് തീര്‍ന്ന് ഇല്ലാതാവേണ്ടതല്ല പ്രകൃതി വിഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഭാസ്‌കരന്‍ വെള്ളൂര്‍, കെ സി ഉമേഷ് ബാബു, പള്ളിപ്രം പ്രസന്നന്‍, എന്‍ സുശാന്ത് സംസാരിച്ചു. ഭാസ്‌കരന്‍ വെള്ളൂരിന്റെ സഹോദരന്റെ വീടിനു നേരെ ദിവസങ്ങള്‍ക്കു മുമ്പ് ആക്രമണം നടന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക