|    Aug 19 Sun, 2018 11:19 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഭീഷണിപ്പെടുത്തി മുസ്‌ലിം യുവാവിന്റെ താടി വടിപ്പിച്ചു

Published : 4th August 2018 | Posted By: kasim kzm

ഗുരുഗ്രാം: 36കാരനായ മുസ്‌ലിം യുവാവിനെ പാകിസ്താനിയെന്ന് വിളിച്ച് അധിക്ഷേപിച്ച് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തി താടി വടിപ്പിക്കുകയും ചെയ്തതായി പരാതി. ഗുരുഗ്രാമിലെ കന്ദസമന്തിക്ക് സമീപം കഴിഞ്ഞദിവസമാണു സംഭവം. സെക്ടര്‍ 29ല്‍ തട്ടുകട നടത്തിവരുന്ന മേവത്ത് സ്വദേശിയായ ജാഫറുദ്ദീന് നേരെയാണ് ആക്രമണമുണ്ടായത്. സുഹൃത്തും തട്ടുകടയിലെ പാചകക്കാരനുമായ ഇബ്രാഹിമുമൊത്ത് ഭക്ഷണശാലയിലേക്ക് പച്ചക്കറി വാങ്ങാന്‍ പോവുമ്പോഴാണു സംഭവം.
യാത്രയ്ക്കിടെ മുടി മുറിക്കുന്നതിനായി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ ജാഫറുദ്ദീനെ ഒരു സംഘം മതപരമായി ആക്ഷേപിച്ചു. ഇതിനെതിരേ പ്രതികരിച്ചതോടെ സംഘം ജാഫറിനെ മര്‍ദിക്കുകയും ബലമായി താടി വടിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss