|    Jul 27 Thu, 2017 2:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഭീഷണിപ്പെടുത്തി പുറത്താക്കാന്‍ ഗൂഢശ്രമം നടത്തി: തിരുവഞ്ചൂര്‍

Published : 23rd June 2016 | Posted By: SMR

കൊച്ചി: അഞ്ജു ബോബി ജോര്‍ജിനെ ഭീഷണിപ്പെടുത്തി പുറത്താക്കാന്‍ ഗൂഢശ്രമം നടത്തിയെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തു നിന്ന് അഞ്ജുവിനെ സര്‍ക്കാര്‍ പുകച്ച് പുറത്തു ചാടിക്കുകയായിരുന്നുവെന്നും മുന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കുറെ നാളായി സര്‍ക്കാര്‍ ഇതിനായി പശ്ചാത്തല സാഹചര്യം ഒരുക്കുകയായിരുന്നു. രാജ്യാന്തര പ്രശസ്തയായ ഒരു കായികതാരത്തെ വേദനിപ്പിച്ച് ഇറക്കി വിട്ടത് ദുഃഖകരവും അപമാനകരവുമാണ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പിടിച്ചെടുക്കണം എന്ന അമിതമായ താല്‍പര്യമാണിതിന് പിന്നില്‍. പക്ഷെ ഇതിന്റെ നഷ്ടം കേരളത്തിനാണ്. സര്‍ക്കാരിന്റെ ഇത്തരം പ്രവൃത്തി കേരളം പൊറുക്കില്ലെന്നും അഞ്ജുവിന്റെ ഇ- മെയില്‍ ചോര്‍ത്തിയെന്നത് ഗൗരമാണെന്നും അദ്ദേഹം
പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക