|    Aug 19 Sun, 2018 2:57 pm
FLASH NEWS

ഭീഷണിപ്പെടുത്തി കവര്‍ച്ച: രണ്ടുപേര്‍ പിടിയില്‍

Published : 4th August 2018 | Posted By: kasim kzm

മുക്കം: യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ 2 പേര്‍ മുക്കം പോലിസിന്റെ പിടിയിലായി. കാരശ്ശേരി നെല്ലിക്കാപറമ്പ് തരിപ്പാലപറമ്പ് റിയാസ് (28), നെല്ലിക്കാപറമ്പ് നസീര്‍ പൊയിലില്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 13നാണ് കേസിനാസ്പദമായ സംഭവം.
മുക്കം ഹൈലൈഫ് ആശുപത്രിയില്‍ ജോലി ആവശ്യാര്‍ഥം വന്ന മാങ്കാവ് സ്വദേശിനി സുഹൃത്ത് കൊയിലാണ്ടി സ്വദേശിയായ യുവാവുമായി മുക്കം ഓടത്തെരു വളവില്‍ വെച്ച് കാര്‍ നിര്‍ത്തി പകല്‍ 12.30 ഓടെ സംസാരിച്ചുകൊണ്ടിരിക്കേ പ്രതികള്‍ സദാചാര പോലിസ് ചമഞ്ഞ് ഭിഷണിപ്പെടുത്തി 50000 രൂപ ആവശ്യപ്പെടുകയും കൈവശം പൈസ ഇല്ലാതിരുന്നതിനാല്‍ എടിഎമ്മില്‍ കൊണ്ടു പോയി 9000 രൂപയും, യുവതിയുടെ ബാഗില്‍ സൂക്ഷിച്ച ഒരു പവനോളം വരുന്ന സ്വര്‍ണ്ണമോതിരവും കൈക്കലാക്കുകയും ചെയ്‌തെന്നാണ് പരാതി. സംഭവ ശേഷം വീണ്ടും യുവതിയെ പ്രതികള്‍ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലും പിന്തുടരുകയും ചെയ്തതായും പരാതിയുണ്ട്. പ്രതികള്‍ക്കായി കഴിഞ്ഞ ഒരു മാസത്തോളമായി പോലിസ് അന്വേഷണം നടത്തി വരികയായിരുന്നു.
സിസിടിവിയുടെയും മറ്റും സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. എസ്‌ഐ കെ പി അഭിലാഷ്, എഎസ്‌ഐ ജയമോദ്, ഷഫീഖ് നീലിയാനിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss