|    Nov 18 Sun, 2018 12:39 am
FLASH NEWS
Home   >  National   >  

ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും മുസ്ലിം യുവാവിന്റെ താടി വടിപ്പിച്ചു

Published : 3rd August 2018 | Posted By: sruthi srt

ഗുരുഗ്രാം: മുസ്ലിം യുവാവിനെ പാകിസ്ഥാനിയെന്ന് വിളിച്ച് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് താടി വടിപ്പിക്കുകയും ചെയ്‌തെന്ന് പരാതി. സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് മേവത്ത് സ്വദേശിയായ ജാഫറുദ്ദീനാണ് ഇത്തരത്തില്‍ അപമാനിക്കപ്പെട്ടത്. ഗുര്‍ഗാവോണിലേക്ക് സുഹൃത്തിനെ കാണാന്‍ പോയതായിരുന്നു ജാഫറുദ്ദീന്‍.വഴിക്ക് വച്ച് ജാഫറുദ്ദീനെ ഒരു സംഘം മതപരമായി ആക്ഷേപിച്ചു.

ഇതിനെതിരേ പ്രതികരിച്ചതോടെ സംഘം ജാഫറിനെ മര്‍ദ്ദിക്കുകയുംഅടുത്തുള്ള ബാര്‍ബര്‍ ഷോപ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി താടി വടിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജാഫര്‍ പോലിസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവത്തില്‍ യുപി സ്വദേശികളായ ഗൗരവ്, എക്ലാഷ്, ഹരിയാന സ്വദേശിയായ നിതിന്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss