|    Nov 19 Mon, 2018 1:57 am
FLASH NEWS

ഭീഷണിപ്പെടുത്താനുള്ള എസ്എഫ്‌ഐ ശ്രമം അപലപനീയമെന്ന്

Published : 13th August 2018 | Posted By: kasim kzm

തിരൂര്‍: തിരൂര്‍ ജെഎം, കൂട്ടായി മൗലാനാ കോളജുകളില്‍ വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ചട്ടവിരുദ്ധമായി പത്രിക സമര്‍പ്പിച്ച എസ്എഫ്‌ഐ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെയും വരണാധികാരിയേയും ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനേയും കെഎസ്‌യു ജില്ലാ കമ്മിറ്റി അപലപിച്ചു. ഭരണ സ്വാധീനമുപയോഗിച്ച് ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തികളാക്കി വിജയിക്കാന്‍ കോപ്പുകൂട്ടുന്ന എസ്എഫ്‌ഐയുടെയും സിപിഎമ്മിന്റയും ധിക്കാരത്തെ വേണ്ടി വന്നാല്‍ വിദ്യാര്‍ഥികളെയും പൊതുജനങ്ങളെയും അണിനിരത്തി നേരിടാന്‍ കെഎസ്‌യു തയ്യാറാണ്. ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി വരണാധികാരി തളളിയ പത്രികകള്‍ സ്വീകരിക്കാന്‍ നിയമ വിരുദ്ധമായി സമ്മര്‍ദ്ദം ചെലുത്തുന്ന ഇടതുപക്ഷ എംഎല്‍എ അടക്കമുള്ളവര്‍ ഇത്തരം പ്രവൃത്തികളില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ അത്തരക്കാരെ തെരുവില്‍ നേരിടുമെന്ന് കെഎസ്‌യു മുന്നറിയിപ്പ് നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍, ജില്ലാ സെക്രട്ടറി ഇജാസ് അഹമ്മദ് കുറ്റിപ്പുറം, അഷ്—റഫ് ആളത്തില്‍, റഹൂഫ് കാവുങ്ങല്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss