|    Aug 19 Sat, 2017 6:30 pm
FLASH NEWS
Home   >  National   >  

ഭീരുവായ മോദി പകവീട്ടുന്നുവെന്ന് കെജിരിവാള്‍

Published : 15th December 2015 | Posted By: TK

kejrival-infocus

 

ന്യൂഡല്‍ഹി: മോദിയ്ക്ക് രാഷ്ട്രീയമായി തന്നെ നേരിടാനുള്ള ശക്തിയില്ലാത്തതുകൊണ്ട് പകവീട്ടുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍.മോഡി ഭീരുവാണ് അതുകൊണ്ടാണ് ഇത്തരത്തില്‍ പകവീട്ടുന്നതെന്നും കെജിരിവാള്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫിസ് സിബിഐ റെയ്ഡ് നടത്തി സീല്‍വെച്ചത് സംബന്ധിച്ചാണ് കെജിരിവാളിന്റെ പ്രതികരണം.ട്വിറ്ററിലൂടെയാണ് അദേഹം പ്രതികരിച്ചിരിക്കുന്നത്. കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള പോര് ഇതോടെ പരസ്യമായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ഡല്‍ഹി സര്‍ക്കാരിലെ മുതിര്‍ന്ന ബ്യൂറോക്രാറ്റിന്റെ അറസ്റ്റുമായി റെയ്ഡിന് ബന്ധമുണ്ടെന്നാണ് കരുതുന്നത്. പ്രിന്‍സിപ്പില്‍ സെക്രട്ടറിയും പിഎയുമായ സഞ്ജയ് പ്രതാപ് സിങിനെ അഴിമതി ആരോപണത്തിലാണ് സിബിഐ അറസ്റ്റ് ചെയ്തത്.എഎപി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക