|    Nov 13 Tue, 2018 3:43 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഭീമ കൊരെഗാവ് അറസ്റ്റില്‍ പോലിസ് കസ്റ്റഡിയില്‍ മര്‍ദനത്തിനിരയായി: അരുണ്‍ ഫെറയ്‌റ

Published : 7th November 2018 | Posted By: kasim kzm

പൂനെ: ഭീമ കൊരെഗാവ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായപ്പോള്‍ കസ്റ്റഡി മര്‍ദനത്തിനിരയായതായി സാമൂഹികപ്രവര്‍ത്തകന്‍ അരുണ്‍ ഫെരേര. കേസന്വേഷിച്ച അസിസ്റ്റന്റ് കമ്മീഷണര്‍ ശിവാജി പവാര്‍ തന്നെ നിരവധി തവണ മര്‍ദിച്ചുവെന്ന് പൂനെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാനെത്തിയപ്പോഴാണ് ഫെരേര വെളിപ്പെടുത്തിയത്.
നവംബര്‍ നാലിന് ചോദ്യംചെയ്യലിനിടെ എസിപി ക്രൂരമര്‍ദനത്തിനിരയാക്കിയ തന്നെ അടുത്ത ദിവസമാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്നും ഫെരേര പറഞ്ഞു. ആരോപണങ്ങള്‍ രേഖപ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് പ്ലീഡര്‍ ഉജ്ജ്വല പവാറിനോട് കാമറയില്‍ കാര്യങ്ങള്‍ പകര്‍ത്താനും കോടതി നിര്‍ദേശം നല്‍കി.
അതേസമയം നവംബര്‍ 19 വരെ ഫെരേരയെയും കേസിലെ മറ്റു പ്രതികളായ സുധ ഭരധ്വാജ്, വെര്‍നോണ്‍ ഗോണ്‍സാല്‍വസ് എന്നിവരുടെയും ജുഡീഷ്യല്‍ കസ്റ്റഡി കോടതി നീട്ടി. ആഗസ്ത് 28നാണ് കേസില്‍ ഫെരേരയെയും മറ്റു നാലു സാമൂഹികപ്രവര്‍ത്തകരെയും പൂനെ പോലിസ് അറസ്റ്റ് ചെയ്തത്. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്)മായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും പോലിസ് ആരോപിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss