|    Jan 21 Sat, 2017 3:37 am
FLASH NEWS

ഭീമന്‍ വൈദ്യുതിബില്ല് നല്‍കിയെന്ന പരാതിയില്‍ അനുകൂലവിധി

Published : 20th October 2016 | Posted By: SMR

തൃശൂര്‍: വിരോധപൂര്‍വം സ്‌കൂളിന് വൈദ്യുതി ബില്‍ നല്‍കിയെന്നാരോപിച്ച് ഫയല്‍ ചെയ്ത ഹരജിയില്‍ പരാതിക്കാരന് അനുകൂല വിധി. മുറ്റിച്ചൂര്‍ എഎല്‍പി സ്‌കൂളിലെ ഹെഡ്മാസ്റ്ററും മാനേജരുമായ ബൈജു ജോര്‍ജ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കെഎസ്ഇബി പെരിങ്ങോട്ടുകര സെക്ഷനിലെ അസി. എന്‍ജിനീയര്‍ക്കും തിരുവനന്തപുരത്തെ സെക്രട്ടറിക്കുമെതിരേയാണ് വിധി. അനധികൃതമായി ലോഡ് ഉപയോഗിച്ചു എന്നാരോപിച്ചാണ് സ്‌കൂളിന് ബില്‍ നല്‍കിയത്. സ്‌കൂളിന്റെ സമീപത്തുള്ള പണിക്കവീട്ടില്‍ അബുവിന്റെ വീട്ടിലേക്ക് സ്‌കൂള്‍ അധികൃതരുടെ അനുമതിയില്ലാതെ സര്‍വീസ് വയര്‍ വലിച്ചിരുന്നു. ഇത് അപകടകരമായി വീണു കിടക്കുകയും നിരന്തരം സ്‌കൂള്‍ അധികൃതര്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ഈ വൈരാഗ്യം മൂലമാവാം നിയമവിരുദ്ധ ബില്‍ നല്‍കിയതെന്നായിരുന്നു അധികൃതരുടെ വാദം. വൈദ്യുതി ബോര്‍ഡ് മഹസര്‍ തയ്യാറാക്കിയതിലും വീഴ്ച്ചയുണ്ടായി. തെളിവുകള്‍ പരിഗണിച്ച പ്രസിഡന്റ് പി കെ ശശി, മെംബര്‍മാരായ വി വി ഷീന, എം പി ചന്ദ്രകുമാര്‍ എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃകോടതി സ്‌കൂളിന് നല്‍കിയ ബില്‍ റദ്ദു ചെയ്യാനും അഞ്ചു വര്‍ഷത്തോളം ഹര്‍ജിക്കാരനെ ബുദ്ധിമുട്ടിച്ചതിന് 3000 രൂപ നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചു. ഹരജിക്കാരനു വേണ്ടി അഡ്വ. എ ഡി ബെന്നി വാദം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക