|    Mar 26 Sun, 2017 4:54 pm
FLASH NEWS

ഭീമന്‍ ദൂരദര്‍ശിനി പ്രവര്‍ത്തനം ആരംഭിച്ചു

Published : 26th September 2016 | Posted By: SMR

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ ദൂരദര്‍ശിനി പ്രവര്‍ത്തനം ആരംഭിച്ചു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗ്വിസോ പ്രവിശ്യയിലാണ് 30 ഫുട്‌ബോള്‍ പിച്ചുകളുടെ വലിപ്പമുള്ള ഭീമന്‍ ദൂരദര്‍ശിനി സ്ഥാപിച്ചിട്ടുള്ളത്. ഇന്നലെ ഉച്ചയോടെ ദൂരദര്‍ശിനി പ്രവര്‍ത്തനം ആരംഭിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി  റിപോര്‍ട്ട് ചെയ്തു. മറ്റു ഗ്രഹങ്ങളിലെ ജീവന്റെ സാന്നിധ്യം അന്വേഷിക്കുന്നതടക്കമുള്ള ലക്ഷ്യങ്ങള്‍ വച്ചാണു  ദൂരദര്‍ശിനി സ്ഥാപിച്ചത്. 120 കോടി യുവാനാണ് (18 കോടി ഡോളര്‍) പദ്ധതിക്കായി ചെലവായത്. 500 മീറ്ററാണ് ടെലസ്‌കോപിന്റെ അപര്‍ച്ചറിന്റെ വ്യാസം. ഇതനുസരിച്ച് 500 മീറ്റര്‍ അപര്‍ച്ചര്‍ സ്‌ഫെറിക്കല്‍ ടെലസ്‌കോപ് അഥവാ ഫാസ്റ്റ് എന്നാണു ദൂരദര്‍ശിനിയെ നാമകരണം ചെയ്തത്. 4000 ലോഹ പാളികളാണ് നിര്‍മാണത്തിനായി ഉപയോഗിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക