|    Aug 20 Mon, 2018 5:16 am
FLASH NEWS

ഭീതി വിതച്ച് പെരുമഴ: ഹൈറേഞ്ചില്‍ വ്യാപകനഷ്ടങ്ങള്‍

Published : 11th August 2018 | Posted By: kasim kzm

നെടുങ്കണ്ടം: ഹൈറേഞ്ചില്‍ മഴ അതിന്റെ രൗദ്ര ഭാവത്തില്‍ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് ഉടുമ്പന്‍ചോല മേഖലയില്‍ 200 വീടുകള്‍ ഭാഗികമായും 15 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഏക്കര്‍കണക്കിന് കൃഷിയിടങ്ങളാണ് കനത്ത മഴയെയും ഉരുള്‍ പൊട്ടലിനെയും തുടര്‍ന്ന് നശിച്ചു പോയത്.
നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടിയും പുഴകളും ആറുകളും കരകവിഞ്ഞുമാണ് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്. ദുരിതത്തില്‍ അകപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി പാര്‍പ്പിക്കുന്നതിനായി പന്ന്യര്‍കുടി സെന്റ് മേരിസ് സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നതായും ഇപ്പോള്‍ 38 പേരെ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചതായും ഉടുമ്പന്‍ചോല താലൂക്ക് തഹസീദാര്‍ പി എസ് ഭാനുകുമാര്‍ പറഞ്ഞു. മൂന്‍കാലങ്ങളെ അപേക്ഷിച്ച് റിക്കോര്‍ഡ് മഴയാണ് ഉടുമ്പന്‍ചോല താലൂക്ക് പരിധിയില്‍ പെയ്യുന്നത്.
ഉടുമ്പന്‍ചോല താലൂക്കില്‍ മഴദുരിതം കൂടുകയാണെങ്കില്‍ ആര്‍മി ടിം എത്തിചേരുവാനും താമസസൗകര്യങ്ങളും താലൂക്ക് ഒരുക്കിയതായി തഹസീദാര്‍ പറഞ്ഞു. മഴ ശക്തമായതോടെ താലൂക്കിലെ 18 വില്ലേജുകളിലും സമീപ പ്രദേശത്തെ സ്‌കൂള്‍, കോളേജുകള്‍ തുടങ്ങിയവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുവാനുള്ള സൗകര്യം ഒരുക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഓരോ വില്ലേജ് ഓഫീസര്‍ക്കമാര്‍ക്കും അടിയന്തര നിര്‍ദ്ദേശം നല്‍കിയിരുന്നു. താലൂക്കിലെ രാജാക്കാട്, കാന്തിപ്പാറ, ഉടുമ്പന്‍ചോല, പാറത്തോട്, ചതുരംഗപ്പാറ വില്ലേജുകളിലാണ് ഏറ്റവും കൂടുതല്‍ മഴക്കെടുതി ബാധിചിരിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss