|    Aug 18 Sat, 2018 8:15 pm
FLASH NEWS

ഭീതിയൊഴിയാതെ മലയോരം: നഷ്ടം കോടികള്‍

Published : 11th August 2018 | Posted By: kasim kzm

മുക്കം: മലയോരത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴക്ക് നേരിയ ശമനമായങ്കിലും മലയോര ജനതയ്ക്ക് ആശങ്ക ഒഴിയുന്നില്ല. വ്യാഴാഴ്ച രാത്രി വരെ ശക്തമായി പെയ്ത മഴപുലര്‍ച്ചെയോടെ ശമിച്ചെങ്കിലും രാവിലെ വീണ്ടും പൂര്‍വസ്ഥിതിയിലായി. എന്നാല്‍ ഉച്ചയോടെ വീണ്ടും കുറഞ്ഞു. പ്രകൃതിക്ഷോഭം നേരിട്ട പ്രദേശങ്ങളില്‍ പുലര്‍ച്ചെ മഴ കുറഞ്ഞത് ചെറിയ ആശ്വാസത്തിന് വക വച്ചെങ്കിലും പിന്നീട് മഴ കനത്തത് ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തി.
കണ്ണപ്പന്‍കുണ്ടിന് മുകളില്‍ മട്ടിക്കുന്ന് എടുത്തുവച്ച കല്ല് വനാന്തരത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് പുഴ ഗതി മാറി ഒഴുകി അഞ്ചു വീടുകളാണ് തകര്‍ന്നത്. മഴയുടെ ശക്തി പുലര്‍ച്ചെ കുറഞ്ഞെങ്കിലും പുഴയിലെ വെള്ളം കുറയാത്തത് ജനങ്ങള്‍ക്ക് വെല്ലുവിളിയാണ്. പ്രദേശത്ത് ഇന്നലെ രാവിലെ മുതല്‍ തന്നെ കേന്ദ്ര ദുരന്ത നിവാരണസേനയും ഫയര്‍ ഫോഴ്‌സും പോലിസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തില്‍ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. രണ്ടു മാസത്തിനിടെ രണ്ടു തവണ വന്ന മലവെള്ളപ്പാച്ചില്‍ നിരവധി കുടുംബങ്ങള്‍ക്കാണ് സര്‍വതും നഷ്ടപ്പെട്ടത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടായതായും നഷ്ടത്തിന്റെ കണക്ക് ശേഖരിച്ച് വരികയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിന്‍ പറഞ്ഞു.
പുല്ലൂരാംപാറയില്‍ ആരംഭിച്ച ക്യാംപില്‍ നിന്ന് പലരും സ്വന്തം വീടുകളിലേക്ക് മാറി തുടങ്ങിയിട്ടുണ്ട്. രാത്രി മഴ വീണ്ടും പെയ്യുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. അതിനിടെ ചാലിയാര്‍ കരകവിഞ്ഞൊഴുകുന്നത് പുഴയുടെ തീരത്തുള്ള ജനങ്ങളെയും ആശങ്കയിലാഴ്ത്തുകയാണ്. മാവൂര്‍, പെരുവയല്‍, കൊടിയത്തൂര്‍ ഭാഗങ്ങളില്‍ ചാലിയാര്‍ പുഴ കരകവിഞ്ഞൊഴുകിയതോടെ വയല്‍ പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഈ പഞ്ചായത്തുകളിലെല്ലാം നിരവധി കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss