|    Jul 23 Mon, 2018 4:01 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഭീതിപ്പെടുത്തി വിയോജിപ്പുകളെ ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രമെന്ന് എ റഹ്മത്തുന്നിസ

Published : 8th September 2017 | Posted By: fsq

 

കോഴിക്കോട്: ഭയപ്പെടുത്തിയും കൊലപ്പെടുത്തിയും വിയോജിപ്പുകളെ ഇല്ലാതാക്കാമെന്നത് സംഘപരിവാരത്തിന്റെ വ്യാമോഹം മാത്രമാണെന്ന് ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് എ റഹ്മത്തുന്നിസ. പ്രമുഖ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്‌ഐഒയും ജിഐഒയും സംയുക്തമായി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വിദ്യാര്‍ഥി കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഹിന്ദുത്വത്തിനെതിരേ സംസാരിച്ചും തൂലിക ചലിപ്പിച്ചുമാണ് ഗൗരി ലങ്കേഷ് സംഘപരിവാരത്തിനെതിരേയുള്ള പോരാട്ടത്തില്‍ തന്റെ ജീവിതം സമര്‍പ്പിച്ചതെന്ന് എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ് അഭിപ്രായപ്പെട്ടു. ജിഐഒ സംസ്ഥാന സമിതി അംഗം ഒ റിസാന, എസ്‌ഐഒ കോഴിക്കോട് ജില്ലാ പ്രസിഡന്റ് സാലിഹ് ടിപി, എസ്‌ഐഒ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് വാഹിദ് കുന്ദമംഗലം സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss