|    Jan 18 Wed, 2017 12:59 am
FLASH NEWS

ഭീതി പരത്തിയ ബോംബ് പനനൊങ്കായി..!

Published : 7th September 2016 | Posted By: mi.ptk

14269727_1781242715492839_622880799_n

എടപ്പാള്‍: പോത്തനൂര്‍ മലബാര്‍ ഇംഗ്ലീഷ് സ്‌കൂളിനു സമീപത്തെ നിര്‍മാണം നടക്കുന്ന വീടിനു സമീപം ടൈല്‍സ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ ബോംബെന്നു തോന്നിപ്പിക്കുന്ന വസ്തു പനനൊങ്കില്‍ കയറു കെട്ടിയതാണെന്ന് തെളിഞ്ഞു. തിങ്കളാഴ്ചയാണ് ഇവിടെ ബോംബിനു സമാനമായ വസ്തു കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊന്നാനി സിഐ മുഹമ്മദ് ഹനീഫ സ്ഥലത്തെത്തി മലപ്പുറത്തെ ബോംബ് സ്‌ക്വാഡിനും ഡോഗ് സ്‌ക്വാഡിനും വിവരം കൊടുത്തിരുന്നു. രാത്രിയില്‍ ബോംബ് സ്‌ക്വാഡും ഡോഗ്‌സ്‌ക്വാഡും എത്തി പരിശോധിച്ചപ്പോഴാണ് പേടിപ്പെടുത്താനായി ആരോ ചെയ്ത കബളിപ്പിക്കലാണെന്നു തെളിഞ്ഞത്. നാട്ടുകാരെ പരിഭ്രാന്തിലാക്കിയവരെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫ പറഞ്ഞു.

rss-short-ad

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 150 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക