|    Oct 19 Thu, 2017 12:51 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഭീകരാക്രമണങ്ങള്‍ചെറുക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കണം

Published : 31st July 2016 | Posted By: SMR

കൊച്ചി: ലോകവ്യാപകമായി വര്‍ധിച്ചു വരുന്ന ഭീകരാക്രമണങ്ങള്‍ക്കെതിരേ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്ര സമിതി യോഗം ആവശ്യപ്പെട്ടു. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യോഗം ഉദ്ഘാടനം ചെയ്തു.
വടക്കന്‍ ഫ്രാന്‍സില്‍ ഷാഖ് ഹാമല്‍ എന്ന വൈദികനെ കഴുത്തറുത്ത് കൊലചെയ്ത സംഭവം വേദനാജനകമാണ്. ഇത്തരം കൊടും ക്രൂരതകള്‍ക്കെതിരേ ജാതിമത വ്യത്യാസമില്ലാതെ പൊതുസമൂഹം ഉണര്‍ന്നു പ്രതികരിക്കണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു.
ഐഎസ് ഭീകരരുടെ കൊടും ക്രൂരതയ്‌ക്കെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുവാന്‍ കേന്ദ്രസര്‍ക്കാരിനോട് പ്രമേയത്തിലൂടെ കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക