|    Nov 21 Wed, 2018 11:21 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഭീകരവിരുദ്ധ യുദ്ധം: യുഎസ് കൊന്നൊടുക്കിയത് അഞ്ചു ലക്ഷത്തോളം പേരെ

Published : 10th November 2018 | Posted By: kasim kzm

വാഷിങ്ടണ്‍: ഭീകരവിരുദ്ധ യുദ്ധത്തിന്റെ മറവില്‍ യുഎസ് അഫ്ഗാനിസ്താന്‍, ഇറാഖ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലായി അഞ്ചു ലക്ഷത്തോളം പേരെ കൊന്നൊടുക്കിയതായി റിപോര്‍ട്ട്. 2001 സപ്തംബര്‍ 11ലെ പെന്റഗണ്‍ ആക്രമണത്തിനു പിന്നാലെയാണ് ഭീകരവിരുദ്ധ യുദ്ധം ആരംഭിച്ചത്.
ബ്രൗണ്‍ സര്‍വകലാശാലയുടെ വാറ്റ്‌സണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍നാഷനല്‍ ആന്റ് പബ്ലിക് അഫയര്‍ ആണ് പഠനം നടത്തിയത്. 4,80,000നും 5,07,000നും ഇടയില്‍ ആളുകളാണ് യുഎസിന്റെ ഭീകരവിരുദ്ധ നീക്കത്തില്‍ കൊല്ലപ്പെട്ടതെന്നു റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എന്നാല്‍, ഭീകരവിരുദ്ധ നീക്കത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം റിപോര്‍ട്ട് ചെയ്യുന്നതിലെ ബുദ്ധിമുട്ടികളും അവ്യക്തതകളും കാരണം കണക്ക് കൃത്യമല്ലെന്നും ഹ്യൂമന്‍ കോസ്റ്റ് ഓഫ് ദി പോസ്റ്റ്്് 9-11 വാര്‍സ്: ലിബേര്‍ട്ടി ആന്റ് ദി നീഡ് ഫോര്‍ ട്രാന്‍സ്പരസി എന്ന പേരിലുള്ള റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇറാഖിലെ മൗസില്‍ അടക്കമുള്ള നഗരങ്ങള്‍ ഐഎസില്‍ നിന്നു തിരിച്ചുപിടിക്കുന്നതിനിടെ ധാരാളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍, അവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നതും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇറാഖില്‍ 234575ഉം-അഫ്ഗാനില്‍ 38480ഉം പാകിസ്താനില്‍ 23372ഉം സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും സൈനികരും പോലിസുകാരും ഉള്‍പ്പെടും. ഭീകരവിരുദ്ധ നീക്കത്തിനിടെ ഇറാഖ്, അഫ്ഗാന്‍ എന്നിവിടങ്ങളിലായി 7000 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. യുദ്ധത്തില്‍ നേരിട്ടു കൊല്ലപ്പെട്ടവരുടെ കണക്കാണിതെന്നും യുദ്ധാനന്തര കെടുതികളില്‍ കൊല്ലപ്പെട്ടവര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2016 ആഗസ്തില്‍ 1,10,000 പേര്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ടിലുണ്ട്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss