|    Jun 22 Thu, 2017 5:37 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഭീകരവിരുദ്ധ നിയമത്തിന് ആസ്‌ത്രേലിയന്‍ പാര്‍ലമെന്റിന്റെ അംഗീകാരം

Published : 2nd December 2016 | Posted By: SMR

സിഡ്‌നി: ഭീകരവാദക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ അനിശ്ചിതകാലം തടവിലിടുന്നതിനു വ്യവസ്ഥചെയ്യുന്ന ബില്ല് ആസ്‌ത്രേലിയന്‍ പാര്‍ലമെന്റ് പാസാക്കി. ഈ വര്‍ഷം ജൂലൈയിലായിരുന്നു പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ പുതിയ ഭീകരവിരുദ്ധ നിയമത്തിനായുള്ള നീക്കം ആരംഭിച്ചത്.
ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ തടവു കാലാവധി അവസാനിക്കുന്നതിനു മുമ്പുതന്നെ 12 മാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കാന്‍ പുതിയ നിയമപ്രകാരം അറ്റോര്‍ണി ജനറലിന് അധികാരം ലഭിക്കും. ജയിലില്‍ നിന്നു പുറത്തിറങ്ങിയാല്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ സാധ്യതയുണ്ടെന്നു തെളിയിക്കപ്പെട്ടവരെയാണ് ഇത്തരത്തില്‍ കാലാവധി വര്‍ധിപ്പിച്ചും അനിശ്ചിതകാലത്തേക്കും തടവില്‍ പാര്‍പ്പിക്കുകയെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.
നേരത്തേ ഗ്രീന്‍ പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റ് നേതാക്കളും ബില്ലിനെ എതിര്‍ത്തിരുന്നു. പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റില്‍ ബില്ലിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചിരുന്നു. പൗരസ്വാതന്ത്ര്യത്തെ ഇല്ലായ്മചെയ്യുന്നതാണ് ബില്ലെന്ന് ലിബറല്‍ ഡെമോക്രാറ്റിക് നേതാവായ ഡേവിഡ് ലിയോണ്‍ജെം അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക