|    Oct 19 Fri, 2018 7:53 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഭീകരവിരുദ്ധ നിയമം : ഫ്രാന്‍സിന് യുഎന്‍ മുന്നറിയിപ്പ്‌

Published : 28th September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: ഭീകരവിരുദ്ധ നിയമത്തിന്‍മേലുള്ള മനുഷ്യാവകാശ സംഘടനകളുടെ പരാതിയില്‍ ഫ്രാന്‍സിനു യുഎന്‍ വിദഗ്ധരുടെ മുന്നറിയിപ്പ്. 2015ല്‍ നടപ്പാക്കിയ നിയമം സ്ഥിരം അടിയന്തരാവസ്ഥയായി തുടരുകയാണെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗം ഹൈക്കമ്മീഷന്‍ പ്രതിനിധി അഭിപ്രായപ്പെട്ടു. ഭീകരവിരുദ്ധസേന മുസ്‌ലിംകളെ ക്രമാതീതമായി ലക്ഷ്യം വയ്ക്കുന്നുണ്ട്. നിയമത്തിലെ ചില വകുപ്പുകളില്‍ മനുഷ്യാവകാശ സംഘം ഉത്ഖണ്ഠ രേഖപ്പെടുത്തി. നിയമം ജനങ്ങളുടെ സ്വാതന്ത്ര്യത്തില്‍  നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി യുഎന്‍ പ്രതിനിധി ഫിയോന്നുല്ലാ ഡി നി ഔലൈന്‍ പറഞ്ഞു. അധികൃതര്‍ നിയമത്തെ ഏകപക്ഷീയമായാണ് ഉപയോഗിക്കുന്നതെന്നും ഇതു മുസ്‌ലിംകള്‍ക്കെതിരേ വിവേചന നടപടിയായി മാറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss