|    Jan 17 Tue, 2017 12:43 am
FLASH NEWS

ഭീകരവാദത്തോടുള്ള നിഷ്‌ക്രിയത്വം;അന്താരാഷ്ട്രതലത്തില്‍ പാകിസ്താന്‍ ഒറ്റപ്പെടുകയാണെന്ന് മാധ്യമ മുന്നറിയിപ്പ്

Published : 18th October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: ഭീകരവാദത്തോടുള്ള നിഷ്‌ക്രിയത്വത്തിന്റെ പേരില്‍ അന്താരാഷ്ട്രതലത്തില്‍ രാജ്യം ഒറ്റപ്പെടുകയാണെന്ന് പാക് സര്‍ക്കാരിനും സുരക്ഷാ ഏജന്‍സികള്‍ക്കും മാധ്യമ മുന്നറിയിപ്പ്. പാകിസ്താനിലെ പ്രമുഖ പത്രമായ ദ നാഷന്‍ ടുഡേയുടേതാണ് മുന്നറിയിപ്പ്. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് പത്രത്തിന്റെ എഡിറ്റോറിയലില്‍ സര്‍ക്കാരിന്റെ ഭീകരവാദത്തോടുള്ള മൃദുസമീപനം ആഗോളതലത്തില്‍ രാജ്യത്തിനു സൃഷ്ടിക്കുന്ന മോശം പ്രതിച്ഛായയെക്കുറിച്ച് ഓര്‍മിപ്പിക്കുന്നത്.
ദ നാഷന്‍ ടുഡേയുടെ ഈ മുന്നറിയിപ്പ് നിരവധി ബ്ലോഗര്‍മാരും സാമൂഹിക മാധ്യമ ഉപയോക്താക്കളും പങ്കുവച്ചിട്ടുണ്ട്. പാക് സര്‍ക്കാരിനോടും സൈന്യത്തോടും അടുത്ത ബന്ധം പുലര്‍ത്തുന്ന പത്രത്തിന്റെ എഡിറ്റോറിയല്‍ ലേഖനം അവഗണിച്ചുകൂടാനാവാത്തതായാണ് കണക്കാക്കപ്പെടുന്നത്.
പാകിസ്താന്റെ അടുത്ത സുഹൃത്താണെന്ന് പേരുകേട്ട ചൈനപോലും ഭീകരവാദത്തോടുള്ള പാക് സര്‍ക്കാര്‍ നിലപാടില്‍ ആശങ്ക അറിയിച്ച സാഹചര്യത്തില്‍ ഭീകരവാദത്തിനെതിരേ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ലേഖനത്തില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താനെതിരേ നടത്തിയ പരാമര്‍ശവും അത് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്ന ഭയവും ലേഖനത്തിനു പിന്നിലുണ്ടെന്നു കരുതപ്പെടുന്നു. തീവ്രവാദത്തിന്റെ മാതൃത്വം ഇന്ത്യയുടെ അയല്‍രാജ്യത്തിനാണെന്ന് പാകിസ്താന്റെ പേരെടുത്ത് പറയാതെ കഴിഞ്ഞ ദിവസം മോദി ആരോപിച്ചിരുന്നു.
സൈന്യവും സര്‍ക്കാരും തമ്മിലുള്ള ഭിന്നത പാക് പ്രമുഖ പത്രമായ ദി ഡോണ്‍ കഴിഞ്ഞ ദിവസം പുറത്തുകൊണ്ടുവന്നിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക