|    Sep 19 Tue, 2017 7:09 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഭീകരവാദത്തിന്റെ പേരില്‍ പാകിസ്താനു മേല്‍ ഉപരോധമേര്‍പ്പെടുത്തില്ല: യുഎസ്

Published : 8th September 2016 | Posted By: SMR

വാഷിങ്ടണ്‍: ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടികളെടുക്കാത്തതിന്റെ പേരില്‍ പാകിസ്താനുമേല്‍ ഉപരോധമേര്‍പ്പെടുത്താന്‍ യുഎസിനു പദ്ധതിയില്ലെന്ന്് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി വക്താവ് മാര്‍ക്ക് ടോണര്‍. അതേസമയം, പാകിസ്താനിലെ സായുധസംഘങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശന നടപടികളെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്താനു മേല്‍ കര്‍ശന ഉപരോധമേര്‍പ്പെടുത്തുന്ന കാര്യം യുഎസ് പരിഗണിക്കേണ്ടതുണ്ടെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ സാല്‍മെ ഖാലില്‍സാദ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ടോണറുടെ വിശദീകരണം. പാക് സര്‍ക്കാരുമായി ഉന്നതതല ചര്‍ച്ചകളുമായി മുന്നോട്ടുപോവും. അഫ്ഗാന്‍ അതിര്‍ത്തിയില്‍ അടുത്തിടെ പാകിസ്താന്‍ നടത്തിയ തീവ്രവാദവിരുദ്ധ നടപടികളെ പ്രശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക