|    Aug 21 Mon, 2017 10:12 am
Home   >  Todays Paper  >  page 7  >  

ഭീകരവാദക്കേസുകള്‍ ജുഡീഷ്യല്‍ വിശകലനത്തിന് വിധേയമാക്കണം: ഇ ടി

Published : 24th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) പ്രതിച്ഛായക്ക് മങ്ങലേറ്റുവെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി.
ഇസ്‌ലാമിക പ്രബോധകരെ അടിസ്ഥാനരഹിതമായ കുറ്റങ്ങള്‍ ചുമത്തി യുഎപിഎ പ്രകാരമുള്ള കേസെടുത്തിരിക്കയാണ് എന്‍ഐഎ.
ഇതു ദേശീയ കുറ്റാന്വേഷണ എജന്‍സിയുടെ വിശ്വസ്തത തന്നെ ചോദ്യംചെയ്യപ്പെടുന്നതാണെന്ന് 377 വകുപ്പ് പ്രകാരം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഉപക്ഷേപത്തില്‍ ഇ ടി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ എന്‍ഐഎ ഭീകരവാദവുമായി ബന്ധപ്പെട്ട് എടുത്ത കേസുകള്‍ ജുഡീഷ്യല്‍ വിശകലനത്തിനു വിധേയമാക്കണമെന്നും ബഷീര്‍ ആവശ്യപ്പെട്ടു.
2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ അന്നത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന രോഹിണി സാലിയന്‍ വെളിപ്പെടുത്തിയ സത്യങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. എന്‍ഐഎ ഈ കേസില്‍ ഒരു മൃദുലസമീപനമെടുക്കണമെന്നും പറഞ്ഞതായി അവര്‍ വ്യക്തമാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക