|    Sep 22 Fri, 2017 6:34 am
Home   >  Todays Paper  >  page 9  >  

ഭീകരവാദകേസുകള്‍: ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ പിടിയില്‍

Published : 30th September 2016 | Posted By: SMR

നിഷാദ് അമീന്‍

ജിദ്ദ: ഒരാഴ്ചയ്ക്കിടെ ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ സൗദിയില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റിലായി. രണ്ട് സിറിയക്കാരും ഒരു പാക് പൗരനും ഒരു സൗദി പൗരനും പിടിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അഞ്ചു പേരും പൊതുസുരക്ഷാ വിഭാഗത്തിന്റെ കസ്റ്റഡിയിലാണുള്ളതെന്നും ഇവര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചതായും സുരക്ഷാവിഭാഗം അറിയിച്ചു. അറസ്റ്റിലായവര്‍ക്ക് ഭീകരവാദ സംഘടനകളുമായും അടുത്തിടെ സൗദിയില്‍ നടന്ന ആക്രമണങ്ങളുമായും ബന്ധമുണ്ടെന്ന് സുരക്ഷാവിഭാഗം വ്യക്തമാക്കി.
2009 ആഗസ്തിനു ശേഷം ഇതുവരെ 19 ഇന്ത്യക്കാര്‍ ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ സൗദിയില്‍ അറസ്റ്റിലായതായി സൗദി ആഭ്യന്തരമന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഇവരില്‍ ആദ്യം അറസ്റ്റിലായ ഒരു ഇന്ത്യക്കാരനെതിരായ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. മറ്റുള്ള 18 പേര്‍ക്കെതിരേ അന്വേഷണം തുടരുകയാണ്.
വിവിധ രാജ്യക്കാരായ 5,277 പേരെ അടുത്തകാലങ്ങളിലായി സൗദി പൊതുസുരക്ഷാവിഭാഗം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിട്ടുണ്ട്. ഇതില്‍ ചിലര്‍ക്കെതിരായ കേസന്വേഷണം പൂര്‍ത്തിയാവുകയും ചിലരുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയുമാണ്. ഏതാനും പേരുടെ അപ്പീലുകള്‍ മേല്‍ക്കോടതിയുടെ പരിഗണനയിലാണെന്നും അടുത്തിടെ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട രേഖകളിലുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക