|    Jul 26 Wed, 2017 12:23 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഭീകരവാദം: സൗദിയില്‍ 117 ഏഷ്യക്കാര്‍ ജയിലില്‍; അറസ്റ്റിലായവരില്‍ 21 ഇന്ത്യക്കാരും

Published : 5th August 2016 | Posted By: SMR

ജിദ്ദ: ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 117 പൗരന്മാരടക്കം 5,436 പേര്‍ സൗദിയില്‍ തീവ്രവാദ കേസുകളില്‍ പ്രതികളാണെന്ന് റിപോര്‍ട്ട്. 51 പാകിസ്താന്‍കാരും 21 ഇന്ത്യക്കാരും 12 ഇറാന്‍കാരും ഏഴ് ബംഗ്ലാദേശികളും ഏഴ് അഫ്ഗാന്‍കാരും ഫിലിപ്പീന്‍സ്, കസാഖിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ആറു പേര്‍ വീതവുമാണ് കസ്റ്റഡിയിലുള്ളത്. ഇന്തോനീസ്യ, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ രണ്ടു പേര്‍ വീതവും ചൈന, മലേസ്യ, മ്യാന്‍മര്‍ രാജ്യക്കാരായ ഓരോ പൗരന്മാരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നു.
അറസ്റ്റിലായ 51 പാകിസ്താന്‍കാരില്‍ 43 പേര്‍ അന്വേഷണത്തിന്റെ പരിധിയിലാണ്. ആറു പേര്‍ക്കെതിരായ കേസുകളില്‍ പ്രാഥമിക വിധിയും ഒരെണ്ണത്തില്‍ അന്തിമ വിധിയും കോടതി പുറപ്പെടുവിച്ചു. 19 ഇന്ത്യക്കാര്‍ക്കെതിരായ കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഒരു അപ്പീല്‍ കേസില്‍ പ്രാഥമിക വിധി പുറപ്പെടുവിച്ചു. ഒറ്റൊരു കേസിലെ പ്രതി ശിക്ഷ അനുഭവിക്കുകയാണ്.
ഇറാനികള്‍ക്കെതിരായ 21 കേസില്‍ 19 എണ്ണം അന്വേഷണത്തിലും ഒരെണ്ണത്തില്‍ പ്രാഥമിക വിധി പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഒരു കേസില്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണം പൂര്‍ത്തിയായി. ആറ് ബംഗ്ലാദേശികള്‍ക്കെതിരായ കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഒരാള്‍ക്കെതിരേ പ്രാഥമിക കോടതി വിധി പുറപ്പെടുവിച്ചു.
അഫ്ഗാന്‍ പൗരന്മാരില്‍ രണ്ടു പേര്‍ തീവ്രവാദ കേസുകളില്‍ ശിക്ഷ അനുഭവിക്കുകയാണ്. നാലു കേസുകള്‍ അന്വേഷണ പരിധിയിലാണ്. ഒരു കേസില്‍ അന്വേഷണം നിര്‍ത്തിവച്ചിട്ടുണ്ട്.
അഞ്ച് ഫിലിപ്പീന്‍ പൗരന്മാര്‍ക്കെതിരായ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഒരു കേസിലെ അന്വേഷണം നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. കസാക്കിസ്താന്‍, ഇന്തോനീസ്യ, നേപ്പാള്‍, ചൈന, മലേസ്യ, മ്യാന്‍മര്‍ പൗരന്മാര്‍ക്കെതിരായ കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും രഹസ്യാന്വേഷണ വിഭാഗം രേഖകള്‍ വ്യക്തമാക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക