|    Jul 26 Wed, 2017 9:58 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഭീകരബന്ധം: ജനീവയില്‍ സിറിയക്കാര്‍ അറസ്റ്റില്‍

Published : 14th December 2015 | Posted By: SMR

ബേണ്‍: ഭീകരബന്ധം ആരോപിച്ച് ജനീവയില്‍ രണ്ടു സിറിയന്‍ വംശജരെ അറസ്റ്റ് ചെയ്തു. സ്‌ഫോടകവസ്തു നിര്‍മാണം, ഒളിപ്പിക്കല്‍, കടത്തല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇരുവരും അറസ്റ്റിലായതെന്നു സ്വിസ് അറ്റോര്‍ണി ജനറല്‍ അവകാശപ്പെട്ടു. ഇരുവര്‍ക്കും അല്‍ഖാഇദ, ഐഎസ് പോലുള്ള സായുധ സംഘങ്ങളുമായി ബന്ധമുള്ളതായും സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ഇവരുടെ കാറില്‍നിന്നു കണ്ടെത്തിയതായും ജനീവ പ്രോസിക്യൂട്ടര്‍ അറിയിച്ചു.
പാരിസ്ആക്രമണ പശ്ചാത്തലത്തില്‍ ജനീവയില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജനീവയില്‍ പ്രബലമായ ഐഎസ് സെല്ലിനെക്കുറിച്ചുള്ള വിവരങ്ങള്‍ വിദേശ ഭരണകൂടം നല്‍കിയതായും എന്നാല്‍ ആക്രമണത്തിനുള്ള പദ്ധതി സംബന്ധിച്ചു വിവരങ്ങളൊന്നുമില്ലെന്നും സ്വിസ് പ്രസിഡന്റ് വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക