|    Oct 22 Sun, 2017 5:41 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഭീകരതയ്‌ക്കെതിരേ ഇന്ത്യ- യുഎസ് സഹകരണം ശക്തമാക്കണം: സുഷമ

Published : 31st August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സഹകരണ സാധ്യതകള്‍ തേടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. രണ്ടാമത്തെ ഇന്ത്യാ-യുഎസ് നയതന്ത്ര-വാണിജ്യ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സുഷമ സ്വരാജിന് പുറമെ കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍, യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, വാണിജ്യ സെക്രട്ടറി പെന്നി പ്രിട്‌സ്‌കര്‍ എന്നിവരുടെ സംയുക്ത അധ്യക്ഷതയിലാണ് ചര്‍ച്ച നടന്നത്. ഊര്‍ജം, വ്യാപാരം, വാണിജ്യം എന്നീ വിഷയങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കുന്ന കാര്യവും ചര്‍ച്ചയായി. ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള ഉന്നതതല പ്രതിനിധിസംഘം സംബന്ധിച്ചു.
ഇരു രാജ്യങ്ങളേയും സംബന്ധിക്കുന്ന വിഷയങ്ങള്‍ക്കു പുറമെ മേഖലയിലെയും ലോകത്തിലെയും സുരക്ഷാസ്ഥിതിയും ചര്‍ച്ചയില്‍ പരാമര്‍ശിച്ചു. ഇരു രാജ്യങ്ങളുടെയും വാണിജ്യ ബന്ധങ്ങള്‍ ശാക്തീകരിക്കുമ്പോള്‍ കമ്പനികളുടെ താല്‍പര്യവും ആഗ്രഹങ്ങളും പരിഗണിക്കണമെന്നും സുഷമാ സ്വരാജ് ആവശ്യപ്പെട്ടു.
ഊര്‍ജം, പ്രതിരോധം, സൈബര്‍ സുരക്ഷ എന്നീ മേഖലകളിലാണ് രണ്ടു രാജ്യങ്ങളും സഹകരണം ഉറപ്പുവരുത്തേണ്ടതെന്ന് ജോണ്‍ കെറി അഭിപ്രായപ്പെട്ടു. ആഗോള സൈബര്‍ രംഗത്തു നിന്നുള്ള ഭീഷണിയില്‍നിന്നു രണ്ടു രാജ്യങ്ങളെയും സംരക്ഷിക്കാനിതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീടുകളില്‍ വൈദ്യുതി വിതരണത്തിനു സഹായിക്കുന്ന റിയാക്റ്ററുകള്‍ സ്ഥാപിക്കാന്‍ യുഎസിന് താല്‍പര്യമുണ്ടെന്ന് കെറി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 1,090 കോടി യുഎസ് ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക