|    Dec 16 Sat, 2017 10:28 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കും: ഇസ്രായേലി പ്രസിഡന്റ്

Published : 15th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള സൗഹൃദം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഒളിച്ചുവയ്‌ക്കേണ്ട ഒന്നല്ല അതെന്നും ഇസ്രായേലി പ്രസിഡന്റ് റൂവന്‍ റിവ്‌ലിന്‍. ഇന്ത്യയുടെ ഭീകരതാവിരുദ്ധ പോരാട്ടത്തിനു സര്‍വവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. എട്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ന്യൂഡല്‍ഹിയിലെത്തിയ റിവ്‌ലിന്‍ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു. രണ്ടു ദശാബ്ദത്തിനിടെ ആദ്യമായാണ് ഒരു ഇസ്രായേലി പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.
ഫലസ്തീന്‍ വിഷയത്തിലെ ഇന്ത്യയുടെ നിലപാടിനോട് അഭിപ്രായഭിന്നതയുണ്ടെങ്കിലും ഇന്ത്യ-ഇസ്രായേല്‍ ബന്ധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമ്പൂര്‍ണ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 25ാം വാര്‍ഷികം അടുത്ത വര്‍ഷം വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യമൂല്യങ്ങള്‍ക്കുവേണ്ടിയുള്ള ഇന്ത്യയുടെ പോരാട്ടത്തിനൊപ്പം നില്‍ക്കുന്നതില്‍ അഭിമാനമുണ്ട്. ആരു നടത്തുന്നതായാലും ഭീകരത ഭീകരത തന്നെയാണ്. ഇതിനെ അപലപിക്കേണ്ടത് തങ്ങളുടെ കടമയാണ്. ഈ തിന്‍മയ്‌ക്കെതിരേ പോരാടേണ്ടതുണ്ടെന്നും റിവ്‌ലിന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss