|    Mar 27 Mon, 2017 10:01 pm
FLASH NEWS

ഭീകരതയ്ക്ക് പ്രോല്‍സാഹനം നല്‍കരുത്: രാജ്‌നാഥ് സിങ്

Published : 5th August 2016 | Posted By: SMR

ഇസ്‌ലാമാബാദ്: ഭീകരപ്രവര്‍ത്തകരെ മഹത്വവല്‍ക്കരിച്ച് രക്തസാക്ഷികളാക്കരുതെന്നും ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇസ്‌ലാമാബാദില്‍ സാര്‍ക്ക് രാഷ്ട്രങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മുകശ്മീരില്‍ സൈന്യം കൊലപ്പെടുത്തിയ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ പ്രശംസിച്ചു പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫ് നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് സിങിന്റെ പരാമര്‍ശം. സാര്‍ക്ക് യോഗത്തിലെ രാജ്‌നാഥ് സിങിന്റെ പ്രസംഗം മാധ്യമങ്ങള്‍ തമസ്‌കരിച്ചെന്ന വാര്‍ത്ത ഇന്ത്യ നിഷേധിച്ചു. അതിനിടെ രാജ്‌നാഥ്‌സിങ് മറ്റു സാര്‍ക്ക് രാഷ്ട്രങ്ങളിലെ മന്ത്രിമാര്‍ക്കൊപ്പം പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിനെ സന്ദര്‍ശിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day