|    Jul 23 Sun, 2017 10:23 pm
FLASH NEWS

ഭീകരതയ്ക്കും വര്‍ഗീയതയ്ക്കുമെതിരേ മാത്രമേ മുസ്‌ലിം സമുദായം നിന്നിട്ടുള്ളൂ: രമേശ് ചെന്നിത്തല

Published : 30th August 2016 | Posted By: SMR

തിരുവനന്തപുരം: ഭീകരതയ്ക്കും വര്‍ഗീയതയ്ക്കുമെതിരേ മാത്രമേ മുസ്‌ലിം സമുദായം നിന്നിട്ടുള്ളൂവെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭീകരതയ്ക്കും വര്‍ഗീയതയ്ക്കുമെതിരേ തിരുവനന്തപുരം മുസ്‌ലിം അസോസിയേഷന്റെ നേതൃത്വത്തില്‍ മുസ്‌ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായ സൗഹാര്‍ദ്ദത്തെ പിച്ചിച്ചീന്താന്‍ ആരെയും അനുവദിച്ചൂകൂടാ. മതത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരും അല്ലാത്തവരും ഒന്നിച്ച് ഇവിടെ സമാധാനപരമായി കഴിഞ്ഞുവരുന്നു.
ഇന്ത്യയിലെ 18 കോടിയോളം വരുന്ന മുസ്‌ലിംകള്‍ സുരക്ഷിതരായാണ് കഴിഞ്ഞുവരുന്നതെന്നും അത് ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനകീയ സംഗമത്തില്‍ കെപിസിസി വൈസ് പ്രസിഡ ന്റ് എം എം ഹസന്‍ അധ്യക്ഷത വഹിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ക്ലിമ്മിസ് കതോലിക്ക ബാവ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ വിവിധ സംഘടന പ്രതിനിധികള്‍ പങ്കെടുത്തു.
ഒ അബ്ദുറഹ്മാന്‍, അഡ്വ. എം വിജയകുമാര്‍, പന്ന്യന്‍ രവീന്ദ്രന്‍, ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന്, ശാന്തിഗിരി ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാന തപസ്വി, ബീമാപള്ളി റഷീദ്, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, പാളയം ഇമാം വി പി സുഹൈബ് മൗലവി, ഷഹീര്‍ മൗലവി, സഹീര്‍ മുസ്‌ലിയാര്‍, നസീര്‍ഖാന്‍ ഫൈസി, അഡ്വ. എം തംറൂക്ക്, എ ഇബ്രാഹിം മൗലവി, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, അല്‍ അമീന്‍, നാസറുദ്ദീന്‍ ഫാറൂഖി, റഷീദ് മൗലവി, ഡോ. എ നിസാറുദ്ദീന്‍, സൈനുലാബ്ദീന്‍, എസ് എ അസീം, ഡോ. സുഹൈര്‍ മൗലവി, അഡ്വ. എ അബ്ദുല്‍ സമദ്, ഡോ. നിസാര്‍ അഹമ്മദ്, കബീര്‍ കുട്ടി, നാസര്‍ കടയറ, ഡോ. സുലൈമാന്‍, എന്‍ എം ഇസ്മായില്‍ മൗലവി, ടി എ ഷാഹുല്‍ ഹമീദ്, എം എ ജവാദ്, പ്രഫ. കെ വൈ മുഹമ്മദ് കുഞ്ഞ്, സക്കീര്‍ ഹുസൈന്‍, നദീര്‍ കടയറ, സെയ്ഫുദ്ദീന്‍ ഹാജി, പി എം അഹമ്മദ് കുട്ടി, കരമന മാഹീന്‍, അഡ്വ. പാച്ചല്ലൂര്‍ നുജുമുദ്ദീന്‍, അഡ്വ. എ എം കെ നൗഫല്‍, അഡ്വ. പി സിയാവുദ്ദീന്‍, ഹാജി വള്ളക്കടവ് ആബ്ദീന്‍, പ്രഫ. എം ഇബ്രാഹിം റാവുത്തര്‍, പരീതു ബാവഖാന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക