|    Aug 23 Wed, 2017 8:59 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഭീകരതയെ പൂര്‍ണമായും എതിര്‍ക്കുന്നു: സാക്കിര്‍ നായ്ക്

Published : 8th July 2016 | Posted By: SMR

മുംബൈ: ഭീകരതയ്ക്കും നിരപരാധികളെ കൊലപ്പെടുത്തുന്നതിനും താന്‍ എതിരാണെന്നും എല്ലാ മുസ്‌ലിംകളും ഭീകരവാദികളാവണമെന്ന തന്റെ പ്രസ്താവന സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്തതാണെന്നും പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ സാക്കിര്‍ നായ്ക്.
ധക്ക ഹോട്ടലില്‍ അക്രമത്തിനെത്തിയ ഒരാള്‍ സാക്കിര്‍ നായ്കിന്റെ പ്രഭാഷണത്തില്‍ നിന്നു പ്രചോദനം നേടിയതാണെന്നുള്ള റിപോര്‍ട്ടിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഒരാളെ ഭയപ്പെടുത്തുന്നവനാണ് ഭീകരവാദി. അതിന് ഉദാഹരണമായി ഞാന്‍ പറഞ്ഞത് ഒരു കവര്‍ച്ചക്കാരനെ പോലിസ് ഭയപ്പെടുത്തുന്നുവെന്നാണ്. കവര്‍ച്ചക്കാരനെ സംബന്ധിച്ച് ഭീകരവാദിയാണ് പോലിസുകാരന്‍. അതേപോലെ ഓരോ മുസ്‌ലിമും സാമൂഹിക വിരുദ്ധ ശക്തികള്‍ക്കെതിരേ ഭീകരവാദിയാവണം എന്നാണ് താന്‍ പറഞ്ഞതെന്ന് സാക്കിര്‍ നായ്ക് മക്കയില്‍ പറഞ്ഞു.
താന്‍ ഇസ്‌ലാമുമായി അടുക്കാന്‍ ജനങ്ങള്‍ക്ക് പ്രചോദനം നല്‍കാറുണ്ട്. എന്നത് ശരിയാണ്. എന്നാല്‍, എല്ലാവരും എന്റെ വാക്കുകളെ പിന്തുടരണമെന്നില്ല. ഇസ്‌ലാമുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുകള്‍ മറ്റു പ്രഭാഷകരെയും ശ്രദ്ധിക്കാന്‍ തുടങ്ങുന്നുണ്ടാവാം -അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമിന്റെ പേരില്‍ ചില ആളുകള്‍ ജനങ്ങളെ തെറ്റായ വഴിയിലേക്ക് നയിക്കുന്നുണ്ട്. ഖുര്‍ആന്‍ ആശയങ്ങള്‍ക്ക് വിരുദ്ധമായി നിരപരാധികളെ വധിക്കാനാണ് അവര്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത്. നിരപരാധികളെ വധിക്കാന്‍ താന്‍ പ്രചോദനം നല്‍കിയെന്ന റിപോര്‍ട്ട് പൂര്‍ണമായി തള്ളുന്നു. മുസ്‌ലിമിനെയോ അമുസ്‌ലിമിനെയോ വധിക്കാന്‍ തന്റെ ഒരു പ്രഭാഷണത്തിലും ആവശ്യപ്പെട്ടിട്ടില്ല- അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക