|    Feb 22 Thu, 2018 4:35 am
FLASH NEWS
Home   >  National   >  

ഉത്തര്‍ പ്രദേശ് സഖ്യം ഗംഗ യമുന സംഗമങ്ങള്‍ പോലെയെന്ന് രാഹുലും അഖിലേഷും

Published : 29th January 2017 | Posted By: mi.ptk

29lead4a

ലഖ്‌നൗ:ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്-സമാജ് വാദി പാര്‍ട്ടി സഖ്യം ഗംഗാ യമുന സംഗമം പോലെയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ഉത്തര്‍പ്രദേശിന്റെ വികസനത്തിനും ഐശ്വര്യത്തിനും സമാധാനത്തിനുമുള്ള സഖ്യമാണിത്. ഭിന്നിപ്പിച്ച് ഭരിക്കുന്ന ബിജെപിക്ക് എതിരെയാണ് കോണ്‍ഗ്രസ്-എസ്പി സഖ്യമെന്നും രാഹുല്‍ പറഞ്ഞു.തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ഗാന്ധിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും നടത്തുന്ന സംയുക്തറാലിക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
ഇത് കേവലം ഒരു രാഷ്ട്രീയ സഖ്യമല്ല, അഖിലേഷുമായി തനിക്ക് നേരത്തെ വ്യക്തപരമായ സൗഹൃദം ഉണ്ടായിരുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ അഖിലേഷില്‍ തനിക്ക് വിശ്വാസമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
നോട്ട് അസാധുവാക്കി രാജ്യത്തെ മുഴുവന്‍ ക്യൂവില്‍ നിര്‍ത്തിവയര്‍ക്ക് ജനം തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഒരു സൈക്കിളിന്റെ രണ്ട് ചക്രങ്ങളാണ് താനും രാഹുലുമെന്ന് അഖിലേഷ് പറഞ്ഞു. പരസ്പരം അറിയാവുന്ന തങ്ങള്‍ക്ക് ഒരുമിച്ച പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുവെന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അഖിലേഷ് പറഞ്ഞു. സൈക്കിള്‍ കൈക്കൊപ്പം നില്‍ക്കുമെന്ന് ഇരുപാര്‍ട്ടികളുടെയും ചിഹ്നത്തെ സൂചിപ്പിച്ചുകൊണ്ട് അഖിലേഷ് പറഞ്ഞു.
ഇരുപാര്‍ട്ടികളും സഖ്യത്തിലേര്‍പ്പെട്ടശേഷം നേതാക്കള്‍ നടത്തുന്ന ആദ്യത്തെ വാര്‍ത്താസമ്മേളനമാണിത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss