|    Jan 16 Mon, 2017 8:30 pm
FLASH NEWS

ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ കോള്‍ സെന്റര്‍ ആരംഭിക്കും: കലക്്ടര്‍

Published : 12th October 2016 | Posted By: Abbasali tf

കോഴിക്കോട്: ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ കോള്‍ സെന്റര്‍ ആരംഭിക്കുമെന്ന്  കലക്ടര്‍ എന്‍ പ്രശാന്ത്. കോഴിക്കോട് മറോഡ ഹോട്ടലില്‍ വെച്ച് നടത്തിയ ഭിന്ന ശേഷിക്കാര്‍ക്കായുളള ശിഹാബ് തങ്ങള്‍ ട്രസ്റ്റ് ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവര്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍, പെട്ടെന്നാവശ്യമായി വരുന്ന സഹായങ്ങള്‍, പരിചരണം ബോധവത്കരണം എന്നിവയ്ക്കായി ഏതു സമയത്തും സഹായം ലഭ്യമാകുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഇവരുടെ വീട്ടുകാര്‍ക്ക് പ്രിവിലേജ് കാര്‍ഡ് അനുവദിക്കുന്നതും ചിന്തിക്കുന്നുണ്ടെന്നും കലക്്ടര്‍  കൂട്ടിചേര്‍ത്തു. സംവിധാനങ്ങളുയുടെയും ഏകോപനത്തിന്റെയും പോരായ്മയാണ് ഭിന്നശേഷി വിഭാഗത്തിനെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ കാരണമായത്. അവരെയും കൂടെ കൂട്ടി ഓരുമിച്ച് മുന്നോട്ട് പോകുമ്പോഴാണ് യധാര്‍ഥ ജനാധിപത്യ വല്‍കരണം സാധ്യമാകുന്നത്. സമൂഹത്തിലെ വളരെ ചെറിയൊരു വിഭാഗമാണിവര്‍. പൊതുസമൂഹം ഓണം പോലുളള ആഘോഷങ്ങള്‍ക്കായി ചിലവഴിക്കുന്ന പണം ഇവര്‍ക്കായി മാറ്റി വെച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ഇവിടെയുളളൂ.ഏതിന് പ്രാമുഖ്യം കൊടുക്കണമെന്ന് തീരുമാനിക്കേണ്ടത് സമൂഹമാണെന്നും അദ്ദേഹം പറഞ്ഞു. ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം എന്നിവയെ പോലെ തന്നെ ഇടപെടേണ്ട മേഖലയാണിതെന്ന് അദ്ധ്യക്ഷത വഹിച്ച് സംസാരിച്ച ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സയിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമൂഹത്തിലെ മുഖ്യ ധാരയിലേക്ക് ഇവരെ എത്തിക്കാനുളള എല്ലാ ശ്രമങ്ങളും നടത്തണം. കോഴിക്കോട് നിന്നാരംഭിക്കുന്ന ഈ പദ്ധതി കേരളത്തില്‍ മൊത്തം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.       ഓട്ടിസം,  ബുദ്ധിവൈകല്യം തുടങ്ങിയ മസ്തിഷ്‌കരോഗങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്കായി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കല്ലാംപാറയുടെ ആഭിമുഖ്യത്തിലാണ് ജനകീയ കൂട്ടായ്മ രൂപീകരിച്ചത്. മസ്തിഷ്‌ക രോഗമുളള കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും സാമൂഹിക പിന്തുണ നല്‍കുക, കുട്ടികള്‍ക്ക് സര്‍ക്കാര്‍ ആനൂകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, സ്‌പെഷല്‍ സ്‌കൂള്‍, ബഡ്‌സ് സ്‌കൂള്‍, ഡേ കെയര്‍ എന്നിവിടങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് സഹായം നല്‍കുക എന്നിവയൊക്കെയാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്.   മഹേഷ് ഗുപ്തന്‍,സി ആര്‍ സി ഡയറക്ടര്‍ ഡോ റോഷന്‍ബിജ്‌ലി,  സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക